Mon. Dec 23rd, 2024
പാലക്കാട്:

 
വാളയാര്‍ കേസില്‍ പോലീസിനും, പ്രോസിക്യൂഷനുമെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ശരിവച്ചുകൊണ്ട്, സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. തുടരന്വേഷണവും, പുനര്‍ വിചാരണയും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ പിഴവുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂട്ടറെ പുറത്താക്കിയത്. പോലീസിന്റെ വീഴ്ചയില്‍ അന്വേഷണം നടക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കേസില്‍, മൂത്തകുട്ടിയുടെ മരണത്തിനു പിന്നാലെ കൃത്യമായ അന്വേഷണം നടക്കാത്തതാണ് രണ്ടാമത്തെ കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് സര്‍ക്കാ‍ര്‍ അപ്പീലില്‍ അംഗീകരിക്കുന്നുണ്ട്.