Sun. Dec 22nd, 2024
കണ്ണൂർ:

 
സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ പാലക്കാട് വീണ്ടും മുന്നില്‍. 53 ഇനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 107.33 പോയിന്റാണ് പാലക്കാടിനുള്ളത്. 93 .33 പോയിന്റുമായി എറണാകുളം രണ്ടാമതും 59 .33 പോയിന്റുമായി കോഴിക്കോട് മൂന്നാമതുമാണ്.

ഇന്ന് നടന്ന ജൂനിയര്‍ ആണ്‍കുട്ടികളുടെ അ‍ഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് മാത്തൂര്‍ സ്കൂളിലെ പ്രവീണ്‍ സ്വര്‍ണം സ്വന്തമാക്കി.
3000 മീറ്റര്‍ നടത്തത്തില്‍ കോഴിക്കോട് കട്ടിപ്പാറ സ്കൂളിലെ നന്ദന ശിവദാസ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി.

37 .33 പോയിന്റോടെ പാലക്കാട് കെ എച്ച്‌എസ് കുമരംപുത്തൂര്‍ സ്കൂളാണ് മുന്നില്‍. കോതമംഗലം മാര്‍ ബേസില്‍ 34.33 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. 20 പോയിന്റോടെ എറണാകുളം മണീട് ഗവ എച്ച്‌എസ്‌എസാണ് മൂന്നാം സ്ഥാനത്ത്.

4×100 മീറ്റര്‍ റിലേയാണ് ഇന്നത്തെ പ്രധാന ഇനം. 100 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലും ഇന്ന് നടക്കും. മേള നാളെയാണ് അവസാനിക്കുന്നത്.