Mon. Dec 23rd, 2024
ന്യൂ ‍ഡല്‍ഹി:

അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ ശുദ്ധവായു ലഭ്യമാക്കാന്‍ ഓക്സിജന്‍ ബാറുകള്‍ തുറന്നു. ഓക്സി പ്യൂര്‍ എന്നു പേരിട്ട ഓക്സിജന്‍ ബാറില്‍ നിന്ന് 299 രൂപയ്ക്ക് ശുദ്ധവായു ശ്വസിക്കാം. പുല്‍ത്തൈലം, ഓറഞ്ച്, ഗ്രാമ്പൂ, പുതിന, കര്‍പ്പൂര തുളസി, യൂക്കാലിപ്റ്റസ്, കര്‍പ്പൂരവള്ളി എന്നീ ഏഴു വ്യത്യസ്ത സുഗന്ധത്തിലാണ് ഓക്സിജന്‍ ലഭിക്കുക.

മിക്ക രാജ്യങ്ങളിലും, അരോമ തെറാപ്പിക്കും വിനോദ ആവശ്യങ്ങള്‍ക്കും ഓക്സിജന്‍ ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇത്തരം ആശയം പുതിയതാണ്. ഡല്‍ഹിയില്‍, സാകേതിലുള്ള സെലക്ട് സിറ്റി വാക്ക് മാളിനുള്ളിലാണ് ഓക്സി പ്യൂര്‍ സ്ഥിതി ചെയ്യുന്നത്.

രാജ്യതലസ്ഥാനത്ത് വായു മലിനീകരണം അസഹനീയമായതിനാല്‍ നിരവധിപേരാണ് കാശുകൊടുത്ത് ശുദ്ധവായു ശ്വസിക്കാന്‍ ഓക്സി പ്യൂറിലെത്തുന്നത്. ബാറില്‍ ഇരുന്നുകൊണ്ടു തന്നെ ട്യൂബിലൂടെ ശ്വസിക്കാനും, ചെറിയ ബോട്ടിലുകളില്‍ ഓക്സിജന്‍ കൊണ്ടുപോകാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലും ഇത്തരത്തില്‍ ഓക്സിജന്‍ ബാറുകള്‍ സജ്ജമാക്കാന്‍ പദ്ധതിയുണ്ട്. ഈ വര്‍ഷം ഡിസംബറോടെ രണ്ടാമത്തെ ഔട്ട് ലെറ്റ്    ഡല്‍ഹി വിമാനത്താവളത്തില്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.