Fri. Nov 22nd, 2024
ന്യൂഡൽഹി:

രാജ്യത്ത് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഉപഭോക്തൃ ചെലവ് കുറ‍ഞ്ഞതായി കണക്കുകള്‍. ഇന്ത്യയിലെ ഗാര്‍ഹിക ഉപഭോക്തൃ ചെലവ് സംബന്ധിച്ച്, നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തിയ സര്‍വേയിലാണ് കണക്കുകള്‍ തെളിയുന്നത്. 2017-2018 വര്‍ഷത്തിലെ കണക്കു പ്രകാരം ശരാശരി ഉപഭോക്താവ് ഒരു മാസം ചെലവാക്കിയത് 1,446 രൂപയാണ്.

2011-2012 വര്‍ഷത്തെ കണക്കുകളില്‍ നിന്ന് 3.7 ശതമാനം കുറവാണ് ഇത് രേഖപ്പെടുത്തുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തു വിടുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഡാറ്റാ ഗുണനിലവാര പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് സര്‍വെ ഫലം പുറത്തുവിടാത്തതെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷന്‍ വകുപ്പില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.