Mon. Dec 23rd, 2024
കൊച്ചി ബ്യുറോ:

മറാത്തി പിന്നണി ഗായിക ഗീതാ മാലി വാഹനാപകടത്തിൽ മരിച്ചു. വിദേശയാത്രക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗീത മാലിയുടെ വാഹനം  മുംബൈ-ആഗ്ര ദേശീയപാതയില്‍വച്ചാണ് അപകടത്തില്‍പ്പെട്ടത്. അമേരിക്കയില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയതിന് ശേഷം കാറില്‍ നാസിക്കിലെ വീട്ടിലേക്ക് പോകുകയായിരുന്നു ഗീത മാലി.

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ മുംബൈ-ആഗ്ര ഹൈവേയിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം ഷഹാപൂരിനടുത്തുള്ള ലാഹെ ഫാത്തയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ റോഡ്സൈഡില്‍ പാര്‍ക്ക് ചെയ്ത കണ്ടയ്നര്‍ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാറില്‍ ഗീതയ്‌ക്കൊപ്പം ഭര്‍ത്താവും ഉണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ഗീതയെ രക്ഷിക്കാനായില്ല.