Wed. Jan 22nd, 2025
പാലക്കാട്:

 
വാളയാര്‍ കേസില്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. കേസില്‍ നാലു പ്രതികള്‍ക്കു കൂടി നോട്ടീസ് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാളയാറില്‍ രണ്ടു സഹോദരിമാര്‍ ദാരുണമായി കൊലപ്പെട്ട സംഭവത്തിലെ പ്രതികളെ വെറുതെ വിട്ടത് സംസ്ഥാനത്തുടനീളം കോളിളക്കം സൃഷ്ടിച്ചിരുന്നു.

പോലീസ് അന്വേഷണത്തില്‍ കനത്ത വീഴ്ച സംഭവിച്ച സാഹചര്യത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും പോക്സോ കോടതിയുടെ വിധി റദ്ദാക്കിയാല്‍ മാത്രമേ പുനരന്വേഷണം സാധ്യമാകൂ എന്നായിരുന്നു ഹൈക്കോടതിയുടെ തീരുമാനം. ഈ സാഹചര്യത്തില്‍ കേസ് അടിയന്തിരമായി പരിഗണിക്കാനുള്ള പുതിയ തീരുമാനം ആശ്വാസമാവുകയാണ്.