Mon. Dec 23rd, 2024
തിരുവനന്തപുരം:

 

സംസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 16 പൈസ കൂടി 76.872 രൂപയിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഡീസൽ ലിറ്ററിന് മാറ്റമില്ലാതെ 70.827 രൂപയിലാണ് വ്യാപാരം തുടരുന്നത്.

നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ ആദ്യ ബജറ്റിൽ എക്സൈസ് നികുതിയും സെസും വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ധനവില കുത്തനെ ഉയര്‍ന്നത്. ഇന്ധന നിരക്കിൽ ഒരു രൂപ വീതം എക്സൈസ് നികുതിയും റോഡ് അടിസ്ഥാന സൗകര്യ സെസുമാണ് കേന്ദ്ര സർക്കാർ ചുമത്തിയത്.

ഇന്നലെ പെട്രോൾ, ഡീസൽ വില മാറ്റമില്ലായിരുന്നു. ഒക്ടോബറിൽ ഇന്ധനവിലയിൽ വൻ വ്യതിയാനങ്ങള്‍ ദൃശ്യമായിരുന്നു. ആദ്യ ദിവസം മാത്രമാണ് ഇന്ധനവില വര്‍ദ്ധിച്ചത്. എന്നാൽ സെപ്റ്റംബറിൽ ഇന്ധനവിലയിൽ വൻ വ‍ര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ എണ്ണ വിലയിൽ ഉണ്ടായ വ്യതിയാനമാണ് ഇതിന് കാരണം.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 76.87 രൂപയിലും ഡീസൽ ലിറ്ററിന് 70.83 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 75.53 രൂപയും ഡീസൽ 69.48 രൂപയുമാണ്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 75.86 രൂപയും ഡീസൽ ലിറ്ററിന് 69.81 രൂപയുമാണ് ഇന്നത്തെ നിരക്ക്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് 73.45 രൂപയും ഡീസലിന് 65.79 രൂപയുമാണ്.