Mon. Dec 23rd, 2024
റിയാദ്:

 
അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ അർജന്റീനയും ബ്രസീലും ഏറ്റുമുട്ടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആരാധകര്‍ ആവേശത്തിലാണ്. സൗദി അറേബ്യയിലെ റിയാദില്‍ നാളെ രാത്രിയാണ് പോരാട്ടം. രണ്ട് ടീമുകളിലും ലോകോത്തര നിലവാരമുള്ള കളിക്കാരാണ് ഇറങ്ങുന്നത്.

സൂപ്പര്‍താരം ലയണല്‍ മെസ്സി അര്‍ജന്റീനന്‍ നിരയില്‍ മടങ്ങിയെത്തുമ്പോള്‍ ബ്രസീലും പോരാട്ടത്തിന് തയ്യാറായിക്കഴിഞ്ഞു. പരിക്കിനെ തുടര്‍ന്ന് മാറി നില്‍ക്കുന്ന നെയ്മറുടെ അഭാവം പരിഹരിക്കാന്‍ കഴിവുള്ള താരങ്ങള്‍ ബ്രസീല്‍ നിരയിലുണ്ട്. അര്‍ജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍ വരുമ്പോള്‍ അത് വെറും സൗഹൃദമത്സരം മാത്രമായിരിക്കില്ലെന്നാണ് അര്‍ജന്റീനയുടെ പരിശീലകന്‍ ലയണല്‍ സ്‌കലോനിയുടെ പ്രതികരണം.

മറ്റു ടീമുകള്‍ക്കെതിരെ കളിക്കുന്നതുപോലെയല്ല, ഇത് ക്ലാസിക്കോ മത്സരമാണ്. അതിന്റെ വീറും വാശിയും കളിക്കളത്തില്‍ കാണാമെന്നും അദ്ദേഹം പ്രതികരിച്ചു.