Wed. Jan 22nd, 2025
എറണാകുളം:

ലൈംഗിക ന്യൂനപക്ഷങ്ങളുടെ ദൃശ്യതയും അവകാശങ്ങളും വിളിച്ചോതി കൊണ്ട് പത്താമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര വീണ്ടും തയ്യാറാകുന്നു.

പ്രളയത്തെത്തുടർന്ന് മാറ്റി വച്ച ലൈംഗിക സ്വാഭിമാന ഘോഷയാത്ര (ക്വീർ പ്രൈഡ് മാർച്ച്) നവംബർ 16, 17 തിയതികളിൽ എറണാകുളത്ത് വച്ച് നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളിൽ 17ന് 2.30 മുതൽ മേനകക്കടുത്ത വഞ്ചി സക്വയറിൽ നിന്നും മാർച്ച് ആരംഭിക്കുന്നതാണ്. ദർബാർ ഹാൾ ഗ്രൗണ്ടിൽ വൈകിട്ട് 6 മണിക്ക് പൊതു സമ്മളനവും കലാസന്ധ്യയും അരങ്ങേറും.