Wed. Jan 22nd, 2025
വയനാട്:

ബാബരി മസ്ജിദ് ഭൂമി കേസിലെ സുപ്രിം കോടതിവിധിയുടെ പശ്ചാത്തലത്തിൽ ജനാധിപത്യപരമായി പ്രതിഷേധിച്ച പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവന അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് പോപുലർ ഫ്രണ്ട് വയനാട് ജില്ലാ പ്രസിഡന്റ് പി.ടി സിദ്ധീഖ് പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തെ നിയമ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് ബാബരി പള്ളിയിൽ കടന്നുകയറുകയും പള്ളി തകർക്കുയും ചെയ്തത് നിയമ വിരുദ്ധമാണെന്ന് കോടതി വിധിയിൽ തന്നെ പറയുന്നുണ്ട്.

നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുകയും ഭീകര പ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്ത ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റേത് കുറ്റവാളിയുടെ ഏറ്റുപറച്ചിലാണ്. വർഗീയതയും വിദ്വേഷവും വിതച്ച് രാഷ്ട്രീയം വളർത്തിയ ബിജെപിക്ക് നിയമ സംവിധാനത്തെ കുറിച്ച് പറയുവാൻ അർഹതയില്ല.

നാടിന്റെ ശാന്തിയും സമാധാനവും സൗഹാർദ്ദവും തകർക്കുന്ന ഹിന്ദുത്വ ഫാഷിസത്തിനെതിരെ പോപുലർ ഫ്രണ്ട് പ്രതിഷേധം തുടരും. ബിജെപിയുടെ വർഗീയ അജണ്ടകളെ പോപുലർ ഫ്രണ്ട് ചെറുത്തു തോല്പിക്കുന്നതിലുള്ള വെപ്രാളമാണ് ബിജെപിയുടെ ജില്ലാ പ്രസിഡന്റിന്റേതെന്നും പിടി സിദ്ദീഖ് പറഞ്ഞു.