Mon. Dec 23rd, 2024
തലപ്പുഴ:

നിർദ്ദിഷ്ട മട്ടന്നൂർ മാനന്തവാടി നാല് വരി പാതയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ ദൂരീകരിക്കണം എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തലപ്പുഴ യൂണിറ്റ് ജനറൽ ബോഡി ആവശ്യപ്പെട്ടു.

എയർപോർട്ട് കണക്ടിവിറ്റി റോഡിന്റെ വീതി ഇരുപത്തി നാല് മീറ്ററായി വികസിപ്പികുകയാണെങ്കിൽ റോഡിന്റെ ഇരുവശത്തുമുള്ള നൂറ് കണക്കിന് വ്യാപാരികളും തൊഴിലാളികളും അവരുടെ കുടുംബങ്ങളും വഴിയാധാരമാക്കപ്പെടുകയും തലപ്പുഴ, ചുങ്കം,നാൽപത്തി നാലാം മൈൽ തുടങ്ങിയ ചെറുകിട ടൗണുകൾ നാമാവശേഷമാക്കപ്പെടുകയും ചെയ്യും.

ആയതിനാൽ കണക്ടിവിറ്റി റോഡുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഊഹാപോഹങ്ങളും ആശങ്കകളും ദൂരീകരിക്കണമെന്ന് അധികൃതരോട് യോഗം ആവശ്യപ്പെട്ടു യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് വി.യു ജോണി, സെക്രട്ടറി കെ.കെ സാബു ,ടി മഹ്മൂദ്,എംവി ദാവൂദ്, സഹീർ അബ്ബാസ്,പി.പി സുനീർ തുടങ്ങിയവർ സംസാരിച്ചു.