Mon. Dec 23rd, 2024
കൊച്ചി ബ്യൂറോ:

ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഇടിവ്. ശതകോടീശ്വരന്മാരുടെ എണ്ണം 2018-ൽ 10 ശതമാനം കുറഞ്ഞ് 106 ആയെന്നും, 2017-നെ അപേക്ഷിച്ച് ആസ്തി 8.6 ശതമാനം കുറഞ്ഞ് 40,530 കോടി ഡോളർ ( ഏകദേശം 28,77,630 കോടി രൂപ) ആയെന്നും പ്രൈസ് വാട്ടർഹൗസ് കൂപ്പറും യു.ബി.എസും തയ്യാറാക്കിയ ‘ബില്യണയർ ഇഫക്ട്’ റിപ്പോർട്ടിൽ പറയുന്നു.

സാമ്പത്തികരംഗത്തുള്ള തകർച്ചയാണ് സമ്പത്തും എണ്ണവും കുറയാൻ കാരണം. 58 ശതമാനം പേരും സ്വന്തം അധ്വാനത്തിലൂടെയാണ് ശതകോടീശ്വരന്മാരായത്. ലോകത്തെ മൊത്തം കണക്കെടുത്താലും ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ കുറവുണ്ടായി. മുൻ വർഷത്തെ അപേക്ഷിച്ച് 57 പേരുടെ കുറവുമായി 2018-ൽ 2,101 ശതകോടീശ്വരന്മാരാണ് ലോകത്ത് ഉണ്ടായിരുന്നത്. ഇന്ത്യയിലും ചൈനയിലുമുള്ളവരുടെ എണ്ണത്തിലാണ് വൻ ഇടിവ് രേഖപ്പെടുത്തിയത്.