Wed. Jan 22nd, 2025
മാനന്തവാടി:

രാജ്യത്ത് നീതിയുടെ വിതരണം അസന്തുലിതമായിരിക്കുന്ന ഒരു സാഹചര്യത്തിലാണ് നാം ജീവിച്ചു പോകുന്നതെന്ന് കെ ഇ എന്‍ . മാനന്തവാടി കോപ്പേറേറ്റീവ് കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നീതി ഒരു മൂല്യമായി പരിഗണിക്കപ്പെടാത്ത ഒരു കാലത്താണ് നാം ജീവിച്ചുപോകുന്നത്. മൂല്യങ്ങളെ തിരിച്ചറിയുവാനും വീണ്ടെടുക്കുവാനും നമുക്ക് കഴിയണം.പരസ്പരാശ്രിതമായ ഒരു സാമൂഹ്യ ജീവിതത്തിന്റെ പ്രസക്തി നാം തിരിച്ചറിയണം.അതിനു പകരം അടിച്ചമര്‍ത്തി അപരവത്കരണം നടത്തുന്നതുകൊണ്ട് സാമുഹ്യ പുരോഗതിയിലേക്ക് നാം നയിക്കപ്പെടുകയില്ല.” വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് പറയുന്ന സ്വാതന്ത്ര്യ ബോധമുള്ള പൌരന്മാരെ സൃഷ്ടിക്കുകയെന്നതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോളേജ് പ്രിന്‍സിപ്പാള്‍ പി കെ സുധീര്‍ അധ്യക്ഷനായി. വി ജെ സെബാസ്റ്റ്യന, ബിനു വി യു, സജി എന്‍ ഐ, സുമേഷ് സി, മുസ്തഫാ ദ്വാരക, ആല്‍വില്‍ ടി ജെ എന്നിവര്‍ പങ്കെടുത്തു.

By Ishika