Wed. Apr 24th, 2024

കൊച്ചി:

2019ലെ മിസ്റ്റര്‍ വേള്‍ഡായി മലയാളി ചിത്തരേശ് നടേശനെ തിരഞ്ഞെടുത്തു. പതിനൊന്നാമത് ലോക ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പിലാണ് ചിത്തരേശ് ലോകകിരീടത്തില്‍ മുത്തമിട്ടത്.

ദക്ഷിണ കൊറിയയിലെ ജെജു ദ്വീപില്‍ നടന്ന 90 കിലോ സീനിയര്‍ ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പിലാണ് ചിത്തരേശ് ലോകകിരീടം സ്വന്തമാക്കിയത്. കൊച്ചി വടുതല സ്വദേശിയാണ് ചിത്തരേശ്.

ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ മിസ്റ്റര്‍ വേള്‍ഡിന്‍റെ ലോക ടൈറ്റിലില്‍ എത്തുന്നത്. വടുതലക്കാരനായ ചിത്തരേശ് മുന്‍പ് മിസ്റ്റര്‍ ഇന്ത്യയും മിസ്റ്റര്‍ ഏഷ്യയുമായിരുന്നു.

അതേസമയം, ചിത്തരേശിനെ അഭിനന്ദിച്ച് എറണാകുളം എംപി ഹെെബി ഈഡന്‍ രംഗത്തുവന്നു.  സാമ്പത്തികമായും അല്ലാതെയും ഒട്ടനവധി ക്ലേശങ്ങൾ സഹിച്ചാണ് ചിത്തരേശ് ഈ സ്വപ്ന നേട്ടം കൈവരിക്കുന്നതെന്ന് ഹെെബി ഈഡന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ അർഹമായ പരിഗണനയോ യാതൊരു സഹായമോ നാളിതുവരെ ചിത്തരേശിന് ലഭിച്ചിട്ടില്ല. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനമായ ഈ പ്രതിഭയെ രണ്ട് സർക്കാരുകളും പരിഗണിക്കണമെന്നും അംഗീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു’- അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

By Binsha Das

Digital Journalist at Woke Malayalam