ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് മറികടന്ന് യുവതാരം ശുഭ്മാന്‍ ഗില്‍. ആഭ്യന്തര ടൂർണമെന്‍റിന്‍റെ ഫൈനലിൽ വിരാട് കോഹ്‌ലിയുടെ പത്ത് വർഷത്തെ റെക്കോർഡാണ് യുവതാരം തകര്‍ത്തത്.
ദേവ്ധർ ട്രോഫിയില്‍ ഇന്ത്യ സിയെ നയിക്കുന്ന ശുഭ്മാന്‍ ഗില്‍ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയിരിക്കുന്നത്.
ദേവ്ധർ ട്രോഫിയുടെ ഫൈനലിനെ നയിച്ച ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്ലിന്‍റെ പ്രായം 20 വയസ്സാണ്. 2009-10 സീസണിൽ 21 ആം വയസ്സിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി നോർത്ത് സോണിന്റെ നായകനായിരുന്നു. ഈ റെക്കോര്‍ഡാണ് ഗില്‍ 20ാം വയസ്സില്‍ തകര്‍ത്തത്.
ഇത് യുവതാരത്തിന് ഒരു പ്രത്യേക അവസരവും നേട്ടവും ആയിരുന്നുവെങ്കിലും ഇന്ത്യ ബിക്കെതിരായ ഉച്ചകോടി പോരാട്ടത്തിൽ ഗില്ലിന് കൂടുതൽ സംഭാവന നൽകാൻ സാധിച്ചില്ല.
ഉൻമുക്ത് ചന്ദാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 2015 ൽ ദേവ്ധർ ട്രോഫിയുടെ ഫൈനലിൽ ഇന്ത്യ ബിയെ നയിച്ചപ്പോൾ 22 ആം വയസ്സിൽ ആയിരുന്നു ഉൻമുക്ത് ചന്ദ് നായകനായത്.