Sat. Nov 23rd, 2024
പാരീസ്:

 
പാരീസ് മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്‍റില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച്  ചാമ്പ്യനായി. ഫൈനലില്‍ കാനഡയുടെ ഡെന്നിസ് ഷപ്പോവലോവിനെയാണ് സെര്‍ബിയന്‍താരം കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം. സ്‌കോര്‍:6-3, 6-4.

മത്സരത്തിന്റെ ഒരവസരത്തിലും ഷപ്പോവലോവ് ജോക്കോവിച്ചിന് വെല്ലുവിളി ഉയര്‍ത്തിയില്ല. രണ്ട് സെറ്റിലും അനാസായം വിജയം സ്വന്തമാക്കിയ ജോക്കോവിച്ച് അഞ്ചാം കിരീടമാണ് പാരീസില്‍ ഉയര്‍ത്തിയത്.

കരിയറില്‍ 34-ാം മാസ്റ്റേഴ്‌സ് കിരീടവും കൂടിയാണ് ജോക്കോവിച്ച് പാരീസില്‍ സ്വന്തമാക്കിയത്.

നേരത്തെ സെമിയില്‍ ഗ്രിഗോര്‍ ദിമിത്രോവിനെ തോല്‍പ്പിച്ചാണ് ജോക്കോവിച്ച് ഫെെനലിലെത്തിയത്. സ്‌കോര്‍ 7-6, 6-4. എന്നിങ്ങനെയായിരുന്നു.

രണ്ടാം സെമിയില്‍ പരിക്കിനെ തുടര്‍ന്ന് റാഫേല്‍ നദാല്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ഷപ്പോവലോവിന് ഫൈനലില്‍ അവസരം ലഭിച്ചത്. നിരന്തരമായി അലട്ടുന്ന പരിക്കിനെ തുടര്‍ന്ന് അപ്രതീക്ഷിതമായാണ് നദാല്‍ സെമി ഫൈനലിന് മുന്‍പ് പിന്മാറിയത്.

അതേസമയം, ഇന്ന് പുറത്തിറങ്ങിയ പുതിയ ലോക റാങ്കിംഗില്‍ ജോക്കോവിച്ചിനെ പിന്തള്ളി റഫേല്‍ നദാല്‍ ഒന്നാം സ്ഥാനത്തെത്തി.

By Binsha Das

Digital Journalist at Woke Malayalam