വായന സമയം: < 1 minute
കൊച്ചി:

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) തിരുപ്പതി മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ക്ക് (പി.ഡി.എഫ്) അപേക്ഷ ക്ഷണിച്ചു.

തിരഞ്ഞെടുക്കപ്പെടുന്ന ഫെലോ, നിശ്ചിത ഗവേഷണ വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം. ഇപ്പോള്‍, വിവിധ വിഷയങ്ങളില്‍ നടക്കുന്ന ഗവേഷണവും അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഫാക്കല്‍ട്ടികളുടെ പട്ടികയ്ക്കും: www.iisertirupati.ac.in/ സന്ദർശിക്കുക.

പി.എച്ച്.ഡി. ലഭിച്ചശേഷം പരമാവധി അഞ്ചുവര്‍ഷം വരെ പരിചയമുള്ളവരെ പരിഗണിക്കും. തിസിസ് നല്‍കിയശേഷം അവാര്‍ഡിനായി കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

പി.എച്ച്.ഡി. കാലയളവിലും ശേഷവും ഉയര്‍ന്ന നിലവാരമുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതിന്റെ രേഖകള്‍ നല്‍കണം.

പിഎച്ച്.ഡി. ബിരുദക്കാര്‍ക്ക് ഫെലോഷിപ്പ് മാസം 47,000 രൂപ. പിഎച്ച്.ഡി.ഇല്ലാത്തവര്‍ക്ക് 35,000 രൂപ. വീട്ടുവാടക ബത്ത, ഗവേഷണ ഗ്രാന്റ് എന്നിവ ഉണ്ടാകും. അപേക്ഷ നവംബര്‍ 14- നകം നല്‍കണം.

Advertisement