Wed. Jan 22nd, 2025
കൊച്ചി:

രാജ്യത്ത് വൻ ലാഭകരമായി പ്രവർത്തിക്കുന്ന ബിപിസിഎൽ വിൽക്കുന്നതിനെതിരെ തൊഴിലാളി സംഘടനകൾ സംയുക്തമായി സംഘടിച്ചു വരുന്ന സമരം പതിനെട്ടുദിവസം പിന്നിട്ടു. ബിപിസിഎൽ പ്രധാന കവാടാത്തിനു മുന്നിൽ രൂപീകരിച്ച സമരപന്തലിൽ ദിനംപ്രതി തൊഴിലാളി പ്രതിനിധികളുടെ എണ്ണം കൂടിവരികയാണ്.

പൊതുമേഖലാ എണ്ണകമ്പനികൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം രാജ്യമൊട്ടാകെ പ്രേതിഷേധത്തിനു കാരണമായിട്ടുണ്ട്. കേന്ദ്ര സർക്കാരിന് 53.29ശതമാനം ഓഹരിയുള്ള രാജ്യത്തെ ഏറ്റവും വലിയ ആറാമത്തെ വ്യവസായതാപനമായ ബിപിസിഎൽ -ൽ 11697 തൊഴിലാളികൾ സ്ഥിരം ജീവനക്കാരായുണ്ട്. 27000 കരാർ ജീവനക്കാരും തൊഴിൽ ചെയ്യുന്നുണ്ട്.

കമ്പനി സ്വകാര്യവത്കരിച്ചാൽ തൊഴിലവസരങ്ങൾ കുറയുമെന്നും സംവരണാവകാശങ്ങൾ ഇല്ലാതാകുമെന്നും തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
കേരള സർക്കാർ നൽകിയ പല വിട്ടുവീഴ്ചകളും റിഫൈനറി വിൽക്കുന്നതോടെ ചോദ്യ ചിഹ്നങ്ങളായിമാറി. 12000 പേർക്ക് തെഴിൽ ലഭിക്കുന്ന പെട്രോകെമിക്കൽ ഹബ്ബിന് നേതൃത്വം കൊടുക്കുന്ന ഘട്ടത്തിലുള്ള സ്വകാര്യവത്കരണം കേരളത്തിന്റെ വ്യാവസായിക പുരോഗതിയെത്തന്നെ ബാധിക്കുമെന്നും തൊഴിലാളി സംഘടകൾ അറിയിച്ചു.