Thu. Apr 25th, 2024
കൊച്ചി:

വളര്‍ച്ചയിലും വികാസത്തിലും അയഡിന്റെ അഭാവം പലവിധത്തിലുള്ള പ്രതികൂലഘടകങ്ങള്‍ സൃഷ്ടിക്കുന്നു. അയഡിന്റെ അഭാവം തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനം സ്തംഭിപ്പിക്കുന്നു. അയഡിന്റെ ഗുണങ്ങളും അയഡിന്‍ സമൃദ്ധമായ ആഹാരപദാര്‍ത്ഥങ്ങളേയും കുറിച്ച് അറിയാം. ദിവസേന അര ടീസ്പൂണ്‍ അയഡിന്‍ കലര്‍ന്ന ഉപ്പ് മുതിര്‍ന്നവര്‍ ഉപയോഗിച്ചാല്‍ 150 മൈക്രോഗ്രാം അയഡിന്‍ ലഭിക്കുന്നതാണ്.

കടല്‍വെള്ളത്തിലുള്ള അയഡിന്‍ അയോണ്‍സ് അയഡിന്‍ മൂലകമായി ഓക്‌സിഡൈസ് ചെയ്യപ്പെട്ട് ആവിയായി പോവുകയും അവിടെ നിന്ന് അത് മഴവെള്ളത്തോടൊപ്പം മണ്ണിലേക്ക് പതിക്കുകയും ചെയ്യുന്നു. മഴ കുറഞ്ഞ സ്ഥലങ്ങളിലും മലയോര പ്രദേശങ്ങളിലും ഇത് ആവശ്യത്തിന് മണ്ണില്‍ ചേരാതിരിക്കുകയോ ഒലിച്ചുപോവുകയോ ചെയ്യുന്നതുമൂലം ഇവിടെ വളരുന്ന ചെകളിലും കൃഷിയിടങ്ങളിലും വളരെ കുറച്ച് മാത്രമേ അയഡിന്‍ കാണുകയുള്ളൂ. ഇവിടെ ജീവിക്കുന്നവരില്‍ അയഡിന്‍ അപര്യാപ്തത ഏറെ കണ്ടുവരുന്നു. ഇവര്‍ക്ക് അയഡിന്‍ അപര്യാപ്തത ഏറെ കണ്ടുവരുന്നു.

ഇവര്‍ക്ക് അയഡിന്‍ അപര്യാപ്തത കുറയ്ക്കാന്‍ അയഡൈസ്ഡ് ഉപ്പിനെ ആശ്രയിക്കണം. കടല്‍മത്സ്യങ്ങളും പാലും പാലുത്പന്നങ്ങളും അയഡിന്റെ കലവറയാണ്. ശരീരകോശങ്ങളുടെ ഉപാപചയ പ്രവര്‍ത്തനത്തിന് അത്യാവശ്യമായ ഒരു മൂലകമാണ് അയഡിന്‍. തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തിലൂടെ ഭക്ഷണത്തെ ഊര്‍ജ്ജമാക്കി മാറ്റുന്ന പ്രക്രിയക്ക് സഹായിക്കുന്ന പ്രധാനപ്പെട്ട ഹോര്‍മോണുകളായ T3, T4 എന്നിവയുടെ ഉല്പാദനത്തിനുമാണ് അയഡിന്‍ ഉപയോഗിക്കുന്നത്. ശരീരതാപം നിയന്ത്രിക്കുന്നതിനും കോശങ്ങളുടെ വളര്‍ച്ചയ്ക്കും വിഘടനത്തിനും ഹൃദയം, വൃക്ക, ത്വക്ക്, മസ്തിഷ്‌കം, കരള്‍, എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിനും തൈറോയ്ഡ് ഹോര്‍മോണ്‍ അനിവാര്യമാണ്.

അയഡിന്‍ കുറവ് കൊണ്ടുണ്ടാകുന്ന പ്രധാനപ്പെട്ട രോഗങ്ങള്‍ ആണ് ഹൈപോതെറോയ്ഡിസം, ഹാഷിമോട്ടോസ്, കറ്റിനിസം, എന്നിവ. കഴുത്തിലുണ്ടാകുന്ന വലിയ മുഴ ഒരു പ്രധാന രോഗലക്ഷണം ആണ്. ഊര്‍ജസ്വലത ഇല്ലായ്മ, ഡിപ്രഷന്‍, ഉത്കണ്ഠ, ക്ഷീണം, മുടി കൊഴിച്ചില്‍, സ്ത്രീകള്‍ക്ക് ആര്‍ത്തവ ക്രമക്കേട് എന്നിവ മറ്റു ചില രോഗലക്ഷണങ്ങളാണ്. ഭക്ഷണത്തിലെ അയഡിന്‍ പോരായയ്മ നികത്തിയും ചികിത്സകളുംകൊണ്ട് ഇവ പരിഹരിക്കാവുന്നതാണ്. അയഡിന്‍ അസന്തുലിതാവസ്ഥ മൂലം ഉണ്ടാകുന്ന മറ്റൊരു രോഗം ആണ് ഗോയിറ്റര്‍. തൈറോയ്ഡ് ഗ്രന്ഥി വീങ്ങിവരുന്ന അവസ്ഥയാണിത്. കഴുത്തില്‍ മുഴ കാണപ്പെടുന്നു.