Mon. Dec 23rd, 2024
കൊടുങ്ങല്ലൂർ:

 

കൊടുങ്ങല്ലൂരിലെ, അന്തരിച്ച സാംസ്കാരിക പ്രവർത്തകനും അവിഭക്ത സിപിഐഎംഎല്ലിന്റെ സംസ്ഥാന സെക്രട്ടറിയും മുൻകാല നക്സൽ പ്രവർത്തകനുമായിരുന്ന നജ്മൽ ബാബുവിന്റെ (ടി എൻ ജോയ്)സ്മരണാർത്ഥം സംഘടിപ്പിക്കുന്ന “ജോയോർമപ്പെരുന്നാൾ” ഒക്ടോബർ 2 ന് കൊടുങ്ങല്ലൂർ ടൗൺഹാളിൽ വച്ച് നടക്കും.

കൊടുങ്ങല്ലൂരിന്റെ രാഷ്ട്രീയ സാംസ്കാരിക വളർച്ചയിലെ നജ്മൽ ബാബുവിന്റെ ഇടങ്ങളേയും ഇടപെടലുകളേയും പറ്റി ഓർമ പുതുക്കുന്നതിനും, അദ്ദേഹത്തിന്റെ ജീവിതത്തിനും മരണത്തിനും മേലുണ്ടായിരുന്ന സംഘർഷങ്ങളെ പ്രതി സംവദിക്കുന്നതിനുമായി ഒത്തുകൂടുന്ന പരിപാടിയിൽ നിരവധി സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ പങ്കെടുക്കും.

പരഞ്ചോയ് ഗുഹ താകൂർത്ത, ഡോ. എം വി നാരായണൻ, എം ബി രാജേഷ്, രാജാജി മാത്യു തോമസ്, ഡോ. ടി വി സജീവ്, സണ്ണി എം കപിക്കാട്, സി എസ്സ് ചന്ദ്രിക, ശീതൾ ശ്യാം, എം എസ് ജയകുമാർ, പി ജെ ജെയിംസ്, പി എൻ ഗോപീകൃഷ്ണൻ, പി സി ഉണ്ണിച്ചെക്കൻ തുടങ്ങിയവർ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *