Mon. Dec 23rd, 2024
തൃശൂർ:

കേരള എൻജിഒ യൂണിയൻ സംഘടിപ്പിക്കുന്ന സംസ്ഥാന ജീവനക്കാരുടെ 6 -ാമത് അഖില കേരള ഏകാംഗ നാടക മത്സരം “അരങ്ങ് -2019” ഒക്ടോബർ 2 ന് തൃശൂർ റീജിയണൽ തീയേറ്ററിൽ വച്ച് നടക്കും. 15 ജില്ലാ കലാസമിതികളുടെ നാടകങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള നാടകമത്സരം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എസി മൊയ്‌തീൻ ഉദ്ഘാടനം ചെയ്യും.

ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള ഭരണകൂട നിയന്ത്രണങ്ങൾക്കു നേരെ ശബ്ദമുയർത്തിക്കൊണ്ടുള്ള ഒരു സർഗാത്മക ഇടപെടലിനാണ് കേരള എൻജിഒ യൂണിയൻ ശ്രമിക്കുന്നത്. കാസർഗോഡ് എൻജിഒ കലാവേദി, കോഴിക്കോട് എൻജിഒ ആർട്സ്, സംഘവേദി കണ്ണൂർ, ഗ്രാന്മ വയനാട്, ജ്വാല മലപ്പുറം, ഫോർട്ട് കലാവേദി പാലക്കാട്, സർഗവേദി തൃശൂർ സംഘസംസ്കാര എറണാകുളം, കനൻ കാലാവേദി ഇടുക്കി, തീക്കതിർ കലാവേദി കോട്ടയം, റെഡ്സ്റ്റാർ ആലപ്പുഴ, പ്രോഗ്രസ്സീവ് ആർട്സ് പത്തനംതിട്ട, ജ്വാല കലാസമിതി കൊല്ലം, സംഘസംസ്കാര തിരുവനന്തപുരം, അക്ഷര കലാവേദി തിരുവനന്തപുരം തുടങ്ങി 15 കലാസമിതികളാണ് മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *