Mon. Dec 23rd, 2024

കൊറിയൻ ഓപ്പണിൽ വീണ്ടും ഇന്ത്യൻ കുതിപ്പ്, ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ പി കശ്യപ് സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ലോക രണ്ടാം നമ്പര്‍ താരം ജാന്‍ ഒ ജോര്‍ജെന്‍സെന്നിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്തുകൊണ്ടാണ് കശ്യപിൻറെ മുന്നേറ്റം. ഡെന്‍മാര്‍ക്കിന്‍റെ താരമാണ് ജാന്‍ ഒ ജോര്‍ജെന്‍സെൻ. സ്കോര്‍: 24-22, 21-8.

ആരംഭിച്ചു വെറും 37 മിനിറ്റില്‍ തന്നെ, കശ്യപ് മത്സരം അവസാനിപ്പിക്കുകയായിരുന്നു.

2014ൽ കോമ്മൺവെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ ജേതാവായിരുന്ന കശ്യപ് ശനിയാഴ്ച നടക്കുന്ന സെമിഫൈനൽ മത്സരത്തിൽ, നിലവിലെ ലോക ഒന്നാം നമ്പർ താരവും രണ്ടു പ്രാവശ്യം ലോക ചാമ്പ്യനുമായിരുന്ന ജപ്പാന്‍റെ കെന്റോ മൊമോട്ടയെ നേരിടും.

ടൂർണമെന്റിൽ അവശേഷിക്കുന്ന ഏക ഇന്ത്യൻ താരമാണ് കശ്യപ്. സൂപ്പർ താരം പി വി സിന്ധു ആദ്യ റൗണ്ട്‌ മത്സരത്തിൽ തന്നെ ഞെട്ടിക്കുന്ന തോൽവിയിലൂടെ പുറത്തായിരുന്നു. സൈന നെഹ്‌വാളും സായ് പ്രണീതും പരുക്ക് മൂലം പിൻമാറുകയും ചെയ്തിരുന്നു.

കൊറിയൻ ഓപ്പണിൽ ഇനി ഇന്ത്യൻ പ്രതീക്ഷകളെല്ലാം കശ്യപിലാണ്‌.

Leave a Reply

Your email address will not be published. Required fields are marked *