Wed. Jan 22nd, 2025
തൃശ്ശൂർ:

 
പതിമൂന്നാമത് വിബ്‌ജിയോര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌ററിവല്‍ നവംബര്‍ 7, 8, 9, 10 തിയ്യതികളില്‍ നടത്താന്‍ തീരുമാനിച്ചു. ഇത്തവണ സാഹിത്യ അക്കാദമി ക്യാംപസാണ് വിബ്‌ജിയോര്‍ ആഘോഷങ്ങള്‍ക്കു വേദിയാകുന്നത്. ഒരു നീണ്ട കാത്തിരുപ്പിനു ശേഷമാണ് വിബ്‌ജിയോര്‍ ഫെസ്റ്റിവലിന് തീരുമാനമായത്.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിന്റെ ഇടയിലും ഫെസ്റ്റിവല്‍ നടത്തണമെന്ന തീരുമാനമായി മുന്നോട്ടു പോകാന്‍ പല കാരണങ്ങളുമുണ്ട്, ഏറ്റവും പ്രധാനപ്പെട്ടത്, വിബ്‌ജിയോര്‍ ഇത്ര വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക ഇടപെടലുകളുടെ തുടര്‍ച്ച നിര്‍ബന്ധമായും ഉണ്ടാകേണ്ടതുണ്ട് എന്ന് ഉറച്ച് വിശ്വസിക്കുന്നതു കൊണ്ടാണ് എന്ന് കൂട്ടായ്മ അറിയിച്ചു.

നവംബര്‍ ഏഴ് വ്യാഴാഴ്ച രാവിലെ 10 മുതല്‍ ചെറുചലച്ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിക്കും. അന്നു വൈകീട്ട് ഔദ്യോഗിക ഉദ്ഘാടനം വൈകീട്ട് 5 മണിക്ക്. തുടര്‍ന്ന് സി ശരത്ചന്ദ്രന്‍ മെമ്മോറിയല്‍ പ്രഭാഷണവും. എല്ലാത്തവണയും പോലെ ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ക്കിടയില്‍ നടക്കുന്ന മിനി കോണ്‍ഫറന്‍സുകള്‍, അടിച്ചു പൊളിക്കാന്‍ കള്‍ച്ചറല്‍ നൈറ്റ് എന്നിവയും ഉണ്ടായിരിക്കും.

ഡെലിഗേറ്റ് പാസ്സുകള്‍ക്കും മറ്റു വിവരങ്ങളുമറിയാന്‍ മെസ്സേജ് അയക്കുകയോ, 9447000830, 9567839494 എന്നീ നമ്പറുകളിലേക്കോ വിളിക്കുകയോ ചെയ്യാം.

പേജ് ലിങ്ക് : https://www.facebook.com/ViBGYORFILM/

Leave a Reply

Your email address will not be published. Required fields are marked *