ലോകത്തിലെ തന്നെ ഏറ്റവും മികച്ച അവാര്‍ഡ് ആയി ബഹുപൂരിപക്ഷം ജനതയാലും കണക്കാക്കപ്പെട്ടുപ്പോരുന്ന ഓസ്കാര്‍ നേടിയെടുക്കുവാൻ ലോകത്തിലെ എല്ലാ സിനിമാ മേഖലകളും എന്നും ഗൗരവമായ മത്സരത്തിലാണ്. ഏതൊരു സിനിമാ പ്രവര്‍ത്തകരുടെയും ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നാണ് ഓസ്കാര്‍ അവാര്‍ഡ് എന്ന് വേണമെങ്കിൽ പറയാനാവും. ഓസ്കാര്‍ വാര്‍ത്തകള്‍ക്ക് ലോകമാധ്യമങ്ങള്‍ നൽകുന്ന പെരുപ്പിച്ച പ്രാധാന്യമാണ് ഇതിനു മുഖ്യകാരണം. മലയാള മണ്ണിലേക്ക് ആദ്യമായി ഓസ്കാർ മധുരം കൊണ്ടെത്തിച്ചത് റസൂല്‍ പൂക്കുട്ടിയായിരുന്നു. ശബ്ദ മിശ്രണത്തിനായിരുന്നു പൂക്കുട്ടി പുരസ്കാരർഹാനായത്. എങ്കിൽകൂടി ഒരു മലയാള ചിത്രത്തിന് പോലും ഇതുവരെ ഓസ്കാര്‍ ലഭിക്കാത്തത് മലയാളി സിനിമ ആരാധകരുടെയും പ്രവർത്തകരുടെയും മനസ്സിൽ വലിയ ദുഃഖമായി ഇന്നും നിലനിന്ന് പോരുകയാണ്.
എന്നാൽ, എല്ലാം മാറുകയാണ് 92മത് ഓസ്‌കറിനായി ഇന്ത്യയില്‍ നിന്നുള്ള മികച്ച വിദേശ ഭാഷാ ചിത്രത്തിനായുള്ള പട്ടികയില്‍ മൂന്ന് മലയാളാ ചിത്രങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. ഉയരെ, ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ്ടു, ഓള് എന്നീ മലയാള ചിത്രങ്ങളാണ് പട്ടികയിലുള്ളത്. ഈ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡിനുള്ള ഇന്ത്യന്‍ എന്‍ട്രിക്ക് വേണ്ടി നിലവിൽ, കടുത്ത മത്സരങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. വിവിധ ഭാഷകളിലായി 28 ചിത്രങ്ങൾക്കാണ് ഇന്ത്യന്‍ ഓസ്കാര്‍ എന്‍ട്രി ലിസ്റ്റില്‍ സാധ്യതയുള്ളത്. ആ ലിസ്റ്റില്‍ മൂന്നു മലയാളചിത്രങ്ങള്‍ ഇടംപിടിച്ചു എന്നുള്ളത് തന്നെ മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാവുന്ന ഒരു നേട്ടമാണ്. ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കിലും ഇനിയും ധാരാളം കടമ്പകള്‍ മുറിച്ചുകടക്കേണ്ടതായിട്ടുണ്ട്. ബദായി ഹോ, അന്ധാഥുന്‍, ഉറി, ഡിയര്‍ കോമ്രേഡ്, സൂപ്പര്‍ ഡീലക്സ്, വട ചെന്നൈ തുടങ്ങിയ ചിത്രങ്ങളും ലിസ്റ്റില്‍ ഉണ്ട്. കൊല്‍ക്കത്തയില്‍ വെച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
സെപ്റ്റംബർ പതിനെട്ടാം തീയതി മുതലാണ് ചിത്രങ്ങളുടെ സ്ക്രീനിംഗ് ആരംഭിച്ചത്. അപര്‍ണ സെന്‍ ചെയര്‍ പേഴ്‌സണ്‍ ആയിട്ടുള്ള കമ്മിറ്റിയില്‍ സിനിമ മേഖലയിലെ വിവിധ രംഗങ്ങളില്‍ നിന്നുള്ളവരാണ് അംഗങ്ങള്‍.
തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പുതുക്കിയ പട്ടിക അടുത്ത ദിവസങ്ങളില്‍ തന്നെ ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി പുറത്തുവിടുന്നത് വരെ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. ലോകസിനിമ പ്രേക്ഷകർ ശ്രദ്ധചെലുത്തുന്ന അവാര്‍ഡ് വേദിയില്‍ ഒരു മലയാള ചിത്രം തലയുയർത്തി നില്‍ക്കുമോ എന്നാണ് മലയാളി പ്രേക്ഷകരും ആകാംഷഭരിതരായി കാത്തിരിക്കുന്നു.
[…] ഓസ്കറിന് ഇന്ത്യയിൽ നിന്നും വിദേശ ഭാഷ ചിത്രങ്ങളുടെ വിഭാഗത്തിൽ മത്സരിക്കാൻ രണ്‍വീര്‍ സിംഗും അലിയ […]