Wed. Jan 22nd, 2025

92-ാമത് ഓസ്‌കറിന് ഇന്ത്യയിൽ നിന്നും വിദേശ ഭാഷ ചിത്രങ്ങളുടെ വിഭാഗത്തിൽ മത്സരിക്കാൻ രണ്‍വീര്‍ സിംഗും അലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോളിവുഡ് ചിത്രം ‘ഗള്ളി ബോയ്’ തിരഞ്ഞെടുത്തു. ഈ വര്‍ഷം ഫെബ്രുവരി 14നാണ് സോയ അഖ്തര്‍ സംവിധാനം ചെയ്ത മ്യൂസിക്കല്‍-ഡ്രാമ ചിത്രം ഇന്ത്യൻ തീയേറ്ററുകളില്‍ എത്തിയത്. സോയ അഖ്തറിന്റെ സഹോദരനും സംവിധായകനുമായ ഫര്‍ഹാന്‍ അഖ്തറാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ട വിവരം ട്വീറ്റ് ചെയ്തത്.

മുംബൈയുടെ ചേരികളിൽ ജീവിക്കുന്ന ഒരു റാപ്പറുടെ ജീവിതമാണ് ഗള്ളി ബോയ്. സംഗീതലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കണമെന്ന അഭിലാഷവുമായി നടക്കുന്ന മുറാദ് അഹമ്മദ് എന്ന കഥാപാത്രത്തെയാണ് ഗള്ളി ബോയിൽ രണ്‍വീര്‍ സിംഗ് അവതരിപ്പിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥി സഫീന ഫിര്‍ദൗസിയായാണ് അലിയ ഭട്ട് എത്തുന്നത്. ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലിലാണ്.

പുറത്തിറങ്ങിയ ദിവസം തന്നെ ബോക്‌സ്ഓഫീസില്‍ നിന്ന് 19.4 കോടി നേടിയ ചിത്രം രണ്ടാഴ്ചകൊണ്ട് 220 കോടിയും നേടി. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14ന് ആയിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്. 238.16 കോടിയാണ് ഇതുവരെ ചിത്രത്തിന്റെ ആഗോള സമ്പാദനം.

Leave a Reply

Your email address will not be published. Required fields are marked *