Mon. Dec 23rd, 2024

വിനായകൻ നായകനായി അഭിനയിക്കുന്ന ചിത്രം പ്രണയമീനുകളുടെ കടല്‍ പരിസ്ഥിതി സൗഹൃദ സിനിമ പോസ്റ്ററുകളിലൂടെ നവമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. തൊട്ടപ്പന്‍ എന്ന ചിത്രത്തിന് ശേഷം വിനായകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പ്രണയമീനുകളുടെ കടല്‍’. നേരത്തെ, ചിത്രത്തിന്റെ ട്രെയിലറുകളും പാട്ടുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രചാരണത്തിനായി കൊണ്ടുവന്ന എക്കോ ഫ്രണ്ട്‌ലി പരസ്യങ്ങളും വൈറലാവുകയാണ്.

സാധാരണ ഫ്‌ളക്സുകളെ അപേക്ഷിച്ച്‌ ഏറെ ചെലവ് കൂടുതലാണ് തുണികൊണ്ടുള്ള ഫോര്‍ഡിങ്ങുകള്‍ക്ക്. എങ്കിലും, പരിസ്ഥിതിക്ക് ദോഷം വരാതിരിക്കാനാണ് ഇത്തരത്തിലൊരു ഫോര്‍ഡിങ്ങ് ഉപയോഗിച്ചിരിക്കുന്നത്. കാഴ്ച്ചയില്‍ ഇവയ്ക്ക് മറ്റ് ഫ്‌ള്ക്‌സുകള്‍ പോലെ ഭംഗി തോന്നില്ലെങ്കിലും സാമൂഹിക പ്രതിബന്ധത കണക്കിലെടുത്താണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തുണി കൊണ്ടുള്ള ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കാൻ തീരുമാനിച്ചത്.

മലയാളത്തിലെ പ്രശസ്ത സംവിധായകൻ കമല്‍, മഞ്ജു വാര്യരെ നായികയാക്കി കമലസുരയ്യയുടെ ജീവിത കഥ പറഞ്ഞ ‘ആമി’യ്ക്ക് ശേഷം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോണ്‍പോളാണ്. വിനായകന്‍, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ് തുടങ്ങിയ താരനിരയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതുകൂടാതെ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴി നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ഒക്ടോബര്‍ നാലോടുകൂടി സിനിമ കൊട്ടകകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *