Mon. Dec 23rd, 2024
മുംബൈ:

ഉപഭോക്താവിന്റെ കുറ്റം കൊണ്ടല്ലാതെ എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ അഞ്ചു ദിവസത്തിനകം ഉപഭോക്താവിന് ബാങ്ക് പണം തിരികെ നല്‍കണമെന്ന് റിസര്‍വ് ബാങ്ക്. നിശ്ചിത ദിവസത്തിനുള്ളില്‍ പണം തിരികെ നല്‍കിയില്ലെങ്കില്‍ തുടര്‍ന്നുള്ള ഓരോദിവസവും 100 രൂപവീതം അക്കൗണ്ട് ഉടമയ്ക്കു ബാങ്ക് പിഴയായി നല്‍കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. ഐഎംപിഎസ്, യുപിഐ, ഇ-വാലറ്റ് എന്നിവയിലൂടെയുള്ള ഇടപാടുകള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്.

എടിഎം ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ അഞ്ചുദിവസമാണ് അക്കൗണ്ടില്‍ പണം തിരികെ വരവുവെയ്ക്കുന്നതിന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിച്ചിട്ടുള്ള സമയപരിധി. ഈ സമയം കഴിഞ്ഞാല്‍ ാേരോ ദിവസവും ബാങ്ക് 100 രൂപവീതം പിഴയായി അക്കൗണ്ട് ഉടമയ്ക്ക് നല്‍കണം.

ഐഎംപിഎസ്, യുപിഐ ഇടപാടുകള്‍ക്ക് ഇത്തരത്തില്‍ ഇടപാട് പരാജയപ്പെട്ടാല്‍ അനുവദിച്ചിട്ടുള്ള കാലാവധി ഒരുദിവസമാണ്. അതുകഴിഞ്ഞാല്‍ ഓരോദിവസവും 100 രൂപവീതം ബാങ്ക് പിഴയായി നല്‍കണം.

യുപിഐ ഇടപാടുകള്‍ വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍, അക്കൗണ്ടില്‍നിന്ന് പണം കുറവു ചെയ്യുന്ന പണം കച്ചവടക്കാരന് ലഭിക്കാതെ വന്നാല്‍ ചെയ്താല്‍ അഞ്ചുദിവസത്തിനകം പണം നല്‍കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. അതുകഴിഞ്ഞാല്‍ പ്രതിദിനം 100 രൂപ വീതം കച്ചവടക്കാരന് പിഴയായി ബാങ്ക് നല്‍കണം.

ഇടപാടുകള്‍ നടത്തുമ്പോള്‍ അക്കൗണ്ടില്‍നിന്ന് ഡെബിറ്റ് ചെയ്യുന്ന പണം മറ്റൊരു അക്കൗണ്ടിലേക്ക് വരവുവെയ്ക്കാതെ പോകുന്നതും ഇടപാടുകളില്‍ സംഭവിക്കാറുണ്ട്. ചിലപ്പോള്‍ എടിഎംവഴി ഇടപാടുകള്‍ നടത്തുമ്പോള്‍ പണം ലഭിക്കാതിരിക്കുകയും അക്കൗണ്ടില്‍നിന്ന് പണം കുറഞ്ഞതായി കാണിക്കുകയും ചെയ്യുന്നതും പതിവാണ്.

സാധാരണയായി അക്കൗണ്ടുകളില്‍ പണം തിരികെ എത്താറുണ്ടെങ്കിലും പലപ്പോഴും പണം തിരികെ ലഭിക്കാന്‍ ദിവസങ്ങള്‍ വൈകാറുണ്ട്. ചിലപ്പോള്‍ പണം തിരികെ ലഭിക്കാന്‍ അക്കൗണ്ട് ഉടമകള്‍ക്ക് പല തവണ ബാങ്കിനെ സമീപിക്കേണ്ടതായും വരാറുണ്ട്. ചിലപ്പോള്‍ ബാങ്കില്‍ നേരിട്ടെത്തി പരാതി നല്‍കിയാല്‍ മാത്രമാണ് അക്കൗണ്ട് ഉടമയ്ക്ക് പണം ലഭിക്കാറുള്ളത്. വലിയ അനാസ്ഥ ഇത്തരം സാഹചര്യങ്ങള്‍ വ്യാപകമായി പരാതികള്‍ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്റെ കര്‍ശന നിര്‍ദേശം. ഉപഭോക്താവിന്റേതല്ലാത്ത കാരണത്താന്‍ പണമിടപാട് തടസ്സപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം ബാങ്കിനാണെന്ന് റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *