ഇസ്ലാമാബാദ്:
യു എൻ പൊതുസഭയുടെ 74-ാമത് സമ്മേളനത്തിനുള്ള യുഎസ് പര്യടനത്തിന് മുന്നോടിയായാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സൗദി അറേബ്യ സന്ദർശിക്കുന്നത്.
കശ്മീർ വിഷയത്തിൽ ഖാൻ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് പി എം ഒ പ്രസ്താവന ഉദ്ധരിച്ച് ഡോൺ ന്യൂസ് പറഞ്ഞു.
കശ്മീർ മേഖലയിലെ സ്ഥിതിഗതികൾ വിശദീകരിക്കാൻ പ്രധാനമന്ത്രി ഈ മാസം ആദ്യം കിരീടാവകാശിയെ വിളിച്ചിരുന്നു.
അടുത്തയാഴ്ച യു എൻ പൊതുസഭയിൽ നടത്തുന്ന പ്രസംഗത്തിലും ഖാൻ ഇക്കാര്യം ഉന്നയിക്കും.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെയും സൗദി അറേബ്യയിലെയും കിരീടാവകാശികളുമായുള്ള അദ്ദേഹത്തിന്റെ ഫോൺ കോളുകളുടെ ഫലമായി ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ഇസ്ലാമാബാദ് സന്ദർശിച്ചു.
സന്ദർശന വേളയിൽ പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഇരു രാജ്യങ്ങളും ചർച്ച ചെയ്യുമെന്നും പിഎംഒ പ്രസ്താവനയിൽ പറയുന്നു.