Mon. Dec 23rd, 2024

ലോക സിനിമ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച ടെർമിനേറ്റർ സീരിസിലെ പുതിയ ചിത്രം കാത്തിരിക്കവേ ‘ടെർമിനേറ്റർ: ഡാർക് ഫേറ്റ്’ നെക്കുറിച്ചു ത്രസിപ്പിക്കുന്ന അനുഭവം പങ്കുവച്ചു സൂപ്പർ താരം അർണോൾഡ് ഷ്വാർസ്നെഗര്‍. പുതിയ സിനിമ ഒരുക്കിയിരിക്കുന്നത്, ‘ഡെഡ് പൂൾ’ സംവിധായകൻ ടിം മില്ലെർ ആണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടെർമിനേറ്റർ: ഡാർക് ഫേറ്റ് എന്ന സിനിമയുടെ ട്രെയിലര്‍ ആരാധക വൃന്ദത്തെ ആവേശത്തിലെത്തിച്ചിട്ടുണ്ട്. താൻ കാണാൻ ആഗ്രഹിക്കുന്ന ടെര്‍മിനേറ്റര്‍ ഇതാണെന്നാണ് അർണോൾഡ് ഷ്വാർസ്നെഗര്‍ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

ഡാര്‍ക് ഫേറ്റിലെപോലെയുള്ള ആക്ഷനും വൈകാരികരംഗങ്ങളും ടെർമിനേറ്റർ സിനിമയുടെ രണ്ടാം ഭാഗത്തിലൊഴികെ ഞാൻ കണ്ടിട്ടില്ല. ടെര്‍മിനേറ്റര്‍ സിനിമകളുടെ മികച്ച കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കായിരിക്കും ഡാര്‍ക് ഫേറ്റെന്നും അർണോൾഡ് ഷ്വാർസ്നെഗര്‍ പറയുന്നു.

ടെര്‍മിനേറ്റര്‍ സിനിമ പരമ്പരയിലെ ആദ്യ ചിത്രം പ്രദര്‍ശനത്തിന് എത്തിയത് 1984ലായിരുന്നു. ജെയിംസ് കാമറൂണായിരുന്നു സംവിധാനം ചെയ്‍തത്.

ആരംഭകാല ടെർമിനേറ്റർ ചിത്രങ്ങളിലെ മുഖ്യ കഥാപാത്രമായിരുന്ന അർണോൾഡ് പുതിയ ചിത്രത്തിലും അതിഥിവേഷത്തിൽ എത്തുന്നുണ്ട്. സാറാ കോണറായി അഭിനയിച്ച ലിന്‍ഡാ ഹാമില്‍ടണ്‍ ചിത്രത്തിലുണ്ടാകും. മക്കെൻസി ഡേവിസ്, ഗബ്രിയൽ ലുന, നതാലിയ തുടങ്ങിയ അഭിനേതാക്കളും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *