Mon. Dec 23rd, 2024
തൃശ്ശൂർ:

ഇന്ത്യൻ ഫിലിം സൊസൈറ്റീസ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന പതിമൂന്നാമത് സൈൻസ് ചലച്ചിത്രമേള തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ സെപ്റ്റംബർ 26 മുതൽ 30 വരെ നടക്കും. അഞ്ചുദിവസത്തെ ഈ മേളയിൽ നൂറ്റമ്പതോളം ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിക്കും. സംഗമങ്ങളും സങ്കരങ്ങളും എന്നതാണ് ഈ വർഷത്തെ സൈൻസ് മേളയുടെ പ്രമേയം.

വിവിധ ഭാഷകളിലെ ഹ്രസ്വകഥാചിത്രങ്ങളും ഡോക്യുമെൻററികളും ജോൺ അബ്രഹാം പുരസ്കാരത്തിനുവേണ്ടി മത്സരിക്കും. ഡോക്യുമെൻററി സംവിധായകരായ സുപ്രിയോ സെൻ, ബാബുരാജ്, ചലച്ചിത്രഗവേഷകയും സംവിധായികയുമായ ഡോ. ആശാ ജോസഫ് തുടങ്ങിയവരാണ്‌ ജോൺ അബ്രഹാം പുരസ്കാരനിർണയ ജൂറി അംഗങ്ങൾ.

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച ‘സ്വിമ്മിങ്‌ ത്രൂ ദി ടൈഡ്സ്’ ആണ്‌ ഉദ്ഘാടനചിത്രം. പ്രശസ്ത ബംഗാളി സംവിധായകൻ സുപ്രിയോ സെൻ ആണ് ആ ചിത്രത്തിന്റെ സംവിധായകൻ.

പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ ലളിത് വാചനിയുടെ “റീകാസ്റ്റിങ് സെൽ‌വ്സ്” എന്ന ചിത്രത്തിന്റെ ആദ്യപ്രദർശനവും മേളയിൽ നടക്കും. കേരളത്തിലെ ദളിത് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസപുരോഗതിയ്ക്കായി കോഴിക്കോട് ഇന്ത്യൻ ഇന്റിസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് നടത്തുന്ന പരിശീലന പരിപാടിയെ ആസ്പദമാക്കി, ദളിത് അവസ്ഥയെക്കുറിച്ചുള്ള ഒരു വിശകലനം കൂടിയാണ് ഈ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *