മസ്കത്ത്:
ഒമാന്‍ ആരോഗ്യമന്ത്രാലത്തില്‍ നിന്നും നിരവധി പ്രവാസികളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് എല്ലാവർക്കും ഉപജീവനം നഷ്ട്ടമായിരിക്കുന്നത്. ജനറ്റിക്സ്, ബയോകെമിസ്ട്രി, മൈക്രോ ബയോളജി, ഹെമറ്റോളി വിഭാഗങ്ങളില്‍ ജോലി ചെയ്തിരുന്ന 44 പ്രവാസികളാണ് സ്വദേശിവത്കരണത്തിന്റെ ഭാഗമായി തെരുവിലായിരിക്കുന്നത്. ഇവര്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന സ്വദേശികളായ യുവാക്കളുടെ എണ്ണം ദിനം തോറും വര്‍ദ്ധിച്ചുവരികയാണെന്നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.
വടക്കന്‍ ശര്‍ഖിയ, സൗത്ത് ബാത്തിന, ദാഖിലിയ, ബുറൈമി, റോയല്‍ മുതലായ ആശുപത്രികളിലായിരിക്കും പ്രവാസികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്നത്.
പ്രവാസികൾ ഒഴിയുന്നതോടെ ഈ മാസം 25, 26 തീയ്യതികളില്‍ നിയമനം നടത്താനാണ് ഒമാൻ ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം.