Sat. Jan 18th, 2025
മുംബൈ:

ഒരു മൊബൈല്‍ ഫോണ്‍ വാങ്ങണം! ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അതായിരുന്നു.
1500 രൂപ മാത്രം പ്രതിമാസ ശമ്പളം കൈപ്പറ്റിയിരുന്ന സര്‍ക്കാര്‍ സ്‌കൂള്‍ പാചകവനിതാ ടെലിവിഷൻ പരിപാടിയിൽ നിന്നും നേടിയത് ഒരു കോടി രൂപ, ഒപ്പം അമിതാഭ് ബച്ചന്റെ സമ്മാനമായ ഒരു സ്മാർട്ട് ഫോണും.

അമിതാഭ് ബച്ചൻ അവതാരകനായെത്തുന്ന പ്രശസ്ത ടെലിവിഷന്‍ ക്വിസ്‌ ഷോയായ “കോന്‍ ബനേഗാ ക്രോര്‍പതി”യിലാണ് ചുരുങ്ങിയ കാലയളവിനിടെ രണ്ടാമതൊരാൾ കോടീശ്വരി സമ്മാനം നേടുന്നത്.

https://www.instagram.com/p/B2gTGSBlJM9/?utm_source=ig_web_copy_link

മഹാരാഷ്‌ട്രയിലെ അമരാവതിയിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ 1500 രൂപ പ്രതിമാസ ശമ്പളം വാങ്ങുന്ന ബബിതാ ടാഡെയാണു ഈ സ്വപ്നനേട്ടം കൈവരിച്ചത്. സോണി എന്‍റര്‍ടെയ്മെന്‍റ് ചാനലില്‍ അമിതാഭ്‌ ബച്ചന്‍ അവതാരകനായ കോന്‍ ബനേഗാ ക്രോര്‍പതിയുടെ 11-ാം എഡിഷനിലെ രണ്ടാമത്തെ കോടിപതിയാണു ബബിത. സ്‌കൂളില്‍ 450 കുട്ടികള്‍ക്കു ഭക്ഷണമൊരുക്കുന്ന ബബിത, വേതനം വളരെ തുച്‌ഛമാണെങ്കിലും പാചകജോലി ഇഷ്ടപ്പെടുകയും കുട്ടികളുടെ വിശപ്പ് ശമിപ്പിക്കുന്ന ജോലി ആസ്വദിക്കുകയും ചെയ്തിരുന്നു. എല്ലാ തൊഴിലും നല്ലതാണെന്നാണ് ബബിതയുടെ നിലപാട്.

സെപ്തംബര്‍ 18ന് 9 മണിക്കാണ് ബബിതയുടെ എപ്പിസോഡിന്‍റെ സംപ്രേക്ഷേണം ഉണ്ടാവുക. എങ്കിലും, സാമൂഹികമാധ്യമങ്ങളില്‍ അവരുടെ വിജയകഥ വ്യാപിച്ചുക്കൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന എപ്പിസോഡിന്‍റെ പ്രമോ വീഡിയോ സോണി ചാനല്‍ സംപ്രേഷണം ചെയ്‌തുതുടങ്ങി. ഈ വിഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. കോന്‍ ബനേഗാ ക്രോര്‍പതിയുടെ 11-ാം സീസണില്‍ കഴിഞ്ഞയാഴ്‌ച ഐ എ എസ്‌ മത്സരാര്‍ഥിയായ സനോജ്‌ രാജിനും കോടിശ്വരനേട്ടം സ്വന്തമാക്കാനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *