ന്യൂഡൽഹി :
മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഇനി എളുപ്പം കണ്ടെത്താനുള്ള വിദ്യയുമായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്. സെൻട്രൽ എക്യുപ്മെന്‍റ് ഐഡന്‍റിറ്റി രജിസ്റ്റർ എന്ന പുതിയ പോർട്ടലാണ് ഇതിനായി ഉപയോഗിക്കുക. നഷ്ടപ്പെട്ട് പോയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഫോണിൽ മറ്റൊരു സിം കാർഡിട്ട് ഉപയോഗിക്കാനാവത്ത രീതിയിൽ ബ്ലോക്ക് ചെയ്യാനും അത് വഴി ഫോൺ മോഷണം നിരുത്സാഹപ്പെടുത്താനുമാണ് പുതിയ പദ്ധതി, ഇതിനായുള്ള നവീന പോർട്ടൽ കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് വെള്ളിയാഴ്ച മുംബൈയിൽ അവതരിപ്പിച്ചു.
കണാതെ പോയതായി റിപ്പോർട്ട് ചെയ്ത ഫോൺ മറ്റ് സിം കാർഡുകളിട്ട് ഉപയോഗിക്കാനാവത്ത രീതിയിൽ ബ്ലോക്ക് ചെയ്യാനും അത് വഴി ഫോൺ മോഷണം നിരുത്സാഹപ്പെടുത്താനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഫോൺ നഷ്ടമായാലുടനെ പൊലീസ് സ്റ്റേഷനിലെത്തി എഫ്.ഐ.ആർ. ഫയൽ ചെയ്യണം. പിന്നാലെ, ടോൾ ഫ്രീ നമ്പറായ 14422ലേക്ക് വിളിക്കണം. പരാതി സ്ഥിരീകരിച്ച ശേഷം ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പ് ഫോൺ ബ്ലാക്ക് ലിസ്റ്റ് ചെയ്യും ഇതോടുകൂടി മറ്റൊരു സിം ഉപയോഗിച്ച് ഫോൺ ഉപയോഗിക്കാൻ കഴിയാതെയാവും. അഥവാ മറ്റൊരു സിം കാർഡ് ഫോണിൽ ഇട്ട് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചാൽ ഉടൻ തന്നെ പുതിയ സിമ്മിന്‍റെയും ആ സിം ഉടമയുടെ വിവരങ്ങൾ പൊലീസിന്റെ കൈകളിൽ എത്തുകയും ചെയ്യും. ഫോണിന്‍റെ ഐ.എം.ഇ.ഐ. നമ്പർ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ, മഹാരാഷട്രയിൽ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയിട്ടുണ്ട്. പദ്ധതി വിജയകരമായാൽ രാജ്യവ്യാപകമാക്കും.
2017 മുതൽക്കെ കേന്ദ്ര സർക്കാർ സെൻട്രൽ എക്യുപ്മെന്‍റ് ഐഡന്‍റിറ്റി രജിസ്ട്രി നിർമ്മിക്കുവാനുള്ള ശ്രമങ്ങൾ നടത്തിവരുകയാണ് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വിഭാഗം. ജി.എസ്.എം. അസോസിയേഷന്‍റെ ( ഗ്ലോബൽ സിസ്റ്റം ഫോർ മൊബൈൽ കമ്മ്യൂണിക്കേഷൻ അസോസിയേഷന്‍റെ ) ഐ.എം.ഇ.ഐ. ഡാറ്റാബേസ് സെൻട്രൽ എക്യുപ്മെന്‍റ് രജിസ്ട്രിക്കായി ലഭ്യമാക്കിയേക്കുമെന്നാണ് സൂചനകൾ.