ന്യൂ ഡൽഹി :
കെനിയയിലെ മഹാത്മാഗാന്ധി ലൈബ്രറി മൂന്ന് വർഷത്തിനുള്ളിൽ നവീകരിക്കാമെന്ന വാഗ്ദാനം ഇന്ത്യ നിറവേറ്റിയിട്ടുണ്ട്. അത് ഉടൻ ഉദ്ഘാടനം ചെയ്യും.
നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ ഉടൻ നെയ്‌റോബി സർവകലാശാലയിലെ മഹാത്മാഗാന്ധി ലൈബ്രറി ഉദ്ഘാടനം ചെയ്യുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ രാഹുൽ ചബ്രയുടെ ഓഫീസ് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2016 ജൂലൈയിലെ കെനിയ സന്ദർശനത്തിനിടെ ഇന്ത്യൻ സർക്കാറിന്റെ ഒരു മില്യൺ ഡോളർ ഗ്രാന്റിലൂടെയാണ് ലൈബ്രറിയുടെ നവീകരണം പ്രഖ്യാപിച്ചത്.
നെയ്റോബി സർവകലാശാലയും ഇന്ത്യയിലെ ജനങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സാംസ്കാരിക ബന്ധത്തിന്റെയും നീണ്ട ചരിത്രത്തിന്റെ പ്രതീകമാണ് മഹാത്മാഗാന്ധി ലൈബ്രറി എന്ന് കെനിയ അറിയിച്ചു. മഹാത്മാഗാന്ധിയുടെ സ്മാരകമായി ഒരു ആർട്സ്, സയൻസ്, കൊമേഴ്‌സ് കോളേജ് നിർമ്മിക്കാൻ കെനിയയിലെ ഇന്ത്യൻ സമൂഹം 1952 മുതൽ സംഭാവന നൽകിയിരുന്നു.