Wed. Nov 6th, 2024
ന്യൂ ഡൽഹി:

ഒക്ടോബർ 4 മുതൽ ജർമ്മനിയിലെ സ്റ്റട്ട്ഗാർട്ടിൽ നടക്കാനിരിക്കുന്ന 49-ാമത് ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള ആറ് ജിംനാസ്റ്റുകളെ തിങ്കളാഴ്ച തിരഞ്ഞെടുത്തു.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ‌ ഒ എ), സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എസ് ഒ ഐ), ജിംനാസ്റ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ (ജി എഫ് ഐ) ജിംനാസ്റ്റുകളിൽ നിന്നും 30 പുരുഷ-വനിതാ സ്ഥാനാർത്ഥികളെയാണ് സെലക്ഷൻ കമ്മിറ്റി ഷോർട്ട്‌ലിസ്റ്റ് ചെയ്തത്.

പുരുഷ ജിംനാസ്റ്റുകളിൽ ആശിഷ് കുമാർ, യോഗേശ്വർ സിംഗ്, ആദിത്യ സിംഗ് റാണ എന്നിവരും വനിതാ ജിംനാസ്റ്റുകളിൽ നിന്നും പ്രീതി നായക്, പ്രീതി ദാസ്, അരുണ ബുദ്ധ റെഡ്ഡി എന്നിവരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

പുരുഷ-വനിതാ ജിംനാസ്റ്റുകളെ പരിശീലിപ്പിക്കുന്നതിനായി മനോജ് റാണ, മീനാര ബീഗം എന്നിവരെ യഥാക്രമം നിയമിച്ചു.
സെലക്ഷൻ ട്രയലുകൾ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുകയും ദേശീയ അന്തർദേശീയ തലത്തിൽ നിന്നുള്ള യോഗ്യതയുള്ള അംഗങ്ങൾ പ്രകടനങ്ങൾ വിലയിരുത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *