Mon. Dec 23rd, 2024
മാനന്തവാടി:

പ്രശസ്ത സാമൂഹ്യ – പരിസ്ഥിതി പ്രവര്‍ത്തകനായ സുധീഷ് കരിങ്ങാരി (38 വയസ്സ്)അന്തരിച്ചു. മൃതദേഹം മാനന്തവാടിയിലെ പഴശ്ശി ഗ്രന്ഥാലയത്തില്‍ രാവിലെ പതിനൊന്നു മണിമുതല്‍ 12 മണിവരെ പൊതുദര്‍ശനത്തിന് വെയ്ക്കുന്നതാണെന്ന് ലൈബ്രറി ഭാരവാഹികള്‍ അറിയിച്ചു.

വയനാട്ടിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും പ്രഭാഷണ വേദികളിലും സജീവ സാന്നിധ്യമായിരുന്ന സുധീഷ് പഴശ്ശി ഗ്രന്ഥാലത്തിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫ്ലക്സ് ബോര്‍ഡുകള്‍‌ക്കെതിരെ തുണിയില്‍ കൈകൊണ്ട് എഴുതിയും വരച്ചും അദ്ദേഹം തീര്‍ത്ത പ്രതിരോധത്തിന്റെ പുതിയ ഭാഷ വളരെയേറെ ശ്രദ്ധനേടിയിട്ടുണ്ട്. സുധീഷിന്റെ വരകളേയും എഴുത്തുകളേയും പഴശ്ശി ഗ്രന്ഥാലയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നത് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. തന്റെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടായിരുന്ന അദ്ദേഹത്തിന്റെ അകാലവിയോഗം വയനാടിനെ ദുഖത്തിലാഴ്ത്തി.

വൈകുന്നേരം അഞ്ചുമണിയോടെ കരിങ്ങാരിയിലെ വീട്ടുവളപ്പില്‍ സംസ്കാരം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *