Sat. Jan 18th, 2025

ജഹാംഗീർ ഉമ്മര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മാര്‍ച്ച്‌ രണ്ടാം വ്യാഴം. സംവിധാന സഹായിയായി കാല്‍നൂറ്റാണ്ടിലേറെ പ്രവര്‍ത്തിച്ച്‌, 2003 ല്‍ സ്വതന്ത്ര സംവിധായകനാകാനുളള തിരക്കഥാരചനയുടെ അവസാന പണിപ്പുരയില്‍ വെച്ച്‌ വൃക്കരോഗം വില്ലനായി ജഹാംഗീര്‍ ഉമ്മറിന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. തുടര്‍ന്ന് രോഗത്തെ ജയിക്കാനുള്ള പടപൊരുതല്‍ തുടങ്ങി. അഞ്ഞൂറിലേറെ ഡയാലിസിസുകള്‍ക്കു ശേഷം ഇരുവൃക്കകളും മാറ്റിവെച്ചപ്പോള്‍ വര്‍ഷങ്ങളാണ് കടന്നുപോയത്. സ്വന്തം രോഗാവസ്ഥയിലെ അനുഭവങ്ങളുടെ നേര്‍ക്കാഴ്ചകളാണ് മാര്‍ച്ച്‌ രണ്ടാം വ്യാഴം എന്ന ചിത്രത്തിനാധാരം. അവയവദാനത്തിന്റെ പ്രാധാന്യവും മഹത്വവും പൊതുസമൂഹത്തോട് വിളിച്ചോതുന്ന കൊമേഴ്‌സ്യല്‍ ചിത്രമാണിത്. ചിത്രം സെപ്റ്റംബര്‍ 20 ന് തിയറ്ററുകളിലെത്തും.

ഫോര്‍ലൈന്‍ സിനിമ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ജഹാംഗീര്‍ ഉമ്മര്‍ നിർവഹിക്കുന്നു. ഛായാഗ്രഹണം ഹാരിസ് അബ്ദുള്ള, എഡിറ്റിംഗ് പീറ്റര്‍ സാജന്‍, സംഗീതം അന്‍വര്‍ഖാന്‍ താരിഖ്, പശ്ചാത്തല സംഗീതം ബിജിപാല്‍, വിതരണം- ഹൈഹോപ്‌സ് ഫിലിം ഫാക്ടറി, പി ആര്‍ ഒ അജയ് തുണ്ടത്തില്‍.

മിഥുന്‍ രമേശ്, ഷമ്മി തിലകന്‍, ശ്രീജിത്ത് രവി, കിടിലം ഫിറോസ്, പാഷാണം ഷാജി, സുനില്‍ സുഗത, നോബി, കോട്ടയം പ്രദീപ്, ഷാനവാസ് പ്രേംനസീര്‍, പി. ശ്രീകുമാര്‍, ഡോ. സതീഷ്, ഷെഫീഖ് കരീം, ഫാ: ഡേവിസ് ചിറമേല്‍, ഡോ: ഇക്ബാല്‍, റിയാസ് മറിമായം, ഷിബു ഡാസ്‌ലര്‍, ഗിന്നസ് വിനോദ്, രാജാ അസീസ്, ചിപ്പി ദേവസ്യ, അക്ഷര കിഷോര്‍, സീമാ ജി നായര്‍, അഞ്ജനാ അപ്പുക്കുട്ടന്‍, ടി ടി ഉഷ, സ്റ്റെല്ലാരാജ, പിരപ്പന്‍കോട് ശാന്ത, എ.കെ.എസ്, കെ.സി. അജിത്ത്, സലിം മൈലയ്ക്കല്‍, ഫാദര്‍ ഷിബു, ഷൈജു ബി കല്ലറ, മാസ്റ്റര്‍ ആബീദ് മജീദ്, മാസ്റ്റര്‍ കൗസ്തുഭ്, ബേബി ഗൗരീകൃഷ്ണ, ബേബി അനുപമ, വര്‍ക്കല രാജന്‍, എം ആര്‍ ഷാജി, സാബു പ്ലാങ്കവിള എന്നിവര്‍ കഥാപാത്രങ്ങളാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *