വയനാട്:
ബാണാസുര സാഗർ ഡാം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നൽകുന്ന ജാഗ്രതാ നിർദ്ദേശം.
ബാണാസുര സാഗർ ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പ് 775.0M ആണ് വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് അപ്പർ റൂൾ ലെവൽ ആയ 775.0M നിയന്ത്രിച്ചു നിർത്തുന്നതിന്, കൂടുതൽ ആയി ഒഴുകി എത്തുന്ന മഴവെള്ളം കരമാൻ തോടിലേക്ക് ഒഴുക്കി വിടേണ്ടതുണ്ട്. അതിനാൽ
17.9.19 ന് ഉച്ച 12.00 മണി മുതൽ ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ തുറന്ന് ജലം മിതമായ തോതിൽ പുറത്തേക്ക് ഒഴുക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്. ഇതു മൂലം കരമാൻ തോടിലെ ജലനിരപ്പ് നിലവിൽ ഉള്ളതിനേക്കാൾ 10 സെൻറീമീറ്റർ മുതൽ 15 സെൻറീമീറ്റർ വരെ വർദ്ധന ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ പരിസരവാസികൾ പുഴയിൽ ഇറങ്ങുവാൻ പാടില്ല. ഇരു കരകളിലും ഉള്ള താമസക്കാർ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.