Fri. Nov 22nd, 2024
അമരാവതി :

ആന്ധ്രാ പ്രദേശിൽ ഗോദാവരി നദിയിലുണ്ടായ ബോട്ട് അപകടത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം. മുപ്പത്തി ഒന്ന് പേരെ കാണാതായി. ജീവനക്കാര്‍ ഉൾപ്പെടെ 62 പേർ കയറിയ ടൂറിസ്റ്റ് ബോട്ട് നദിയിലേക്ക് മറിഞ്ഞാണ് ദുരന്തമുണ്ടായത്.

ബോട്ടിലുണ്ടായിരുന്ന 24 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. രണ്ട് എൻ.ഡി.ആർ.എഫ് സംഘത്തോടൊപ്പം ദ്രുതകർമ്മ സേനകൂടി ചേർന്നാണ് സ്ഥലത്തെ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നത്. ആന്ധ്രയിലെ രാജാമുൻട്രിക്കിന് സമീപത്തെ പാപികൊണ്ഡലു എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന ‘റോയൽ വഷിഷ്ട’ എന്ന ബോട്ടാണ് നദിക്കുള്ളിൽ മറിഞ്ഞത്. അടുത്തിടെ ഉണ്ടായ പ്രളയത്തെ തുടർന്ന് ജലനിരപ്പ് ഉയർന്ന നിലയിലായിരുന്നു ഗോദാവരി നദി.

ആന്ധ്രാ മുഖ്യമന്ത്രി വെെ.എസ് ജഗൻമോഹൻ റെഡി സ്ഥിതിഗതികൾ വിലയിരുത്തി. ദുരന്തത്തെ തുടർന്ന്, നിലവിൽ ഗോദാവരിയിൽ സർവീസ് നടത്തുന്ന എല്ലാ ബോട്ടുകളുടെയും ലെെസൻസ് റദ്ദാക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. അപകടത്തിൽ പെട്ട ബോട്ടിനും ടൂറിസ്റ്റ് ഡിപ്പർട്ട്മെന്റിന്റെ ലെെസൻസ് ഉണ്ടായിരുന്നില്ലെന്ന് സംസ്ഥാന ടൂറിസം മന്ത്രി എം. ശ്രീനിവാസ റാവു അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *