Sat. Nov 23rd, 2024
വയനാട്:

സൗജന്യ മുച്ചിറി – മുഖവൈകല്യ നിവാരണ ക്യാമ്പ് സെപ്റ്റംബർ 15 രാവിലെ പത്ത് മണി മുതല്‍ ഒരു മണി വരെ സെന്റ് മേരീസ് സൂനോറോ തീർത്ഥാടന കേന്ദ്രം മീനങ്ങാടിയിൽ സൗജന്യ ക്യാമ്പ് നടത്തപ്പെടുന്നു.

മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്‌ഡെ ഇന്‍സ്റ്റിസ്റ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, സെന്റ് മേരീസ് സൂനോറോ തീർത്ഥാടന കേന്ദ്രം മീനങ്ങാടി, എംജെഎസ്എസ് ജെ ജ്യോതിർഗമയ, സെന്റ് ജോൺ ആംബുലൻസ് ഇന്ത്യ വയനാട്സെന്റർ എന്നിസംഘടനകകളുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തുന്നത്.

തലയോട്ടിയിലെ മുഴ, പതിഞ്ഞതും ചെരിഞ്ഞതുമായ മൂക്ക്, മുച്ചിറി, മുറി മൂക്ക്, ചെരിഞ്ഞ താടി, പുറത്തേക്ക് തള്ളിയ മോണ, ചെറിയ കീഴ്ത്താടി, നീണ്ട താടിയെല്ല്, കണ്‍പോളകള്‍ക്കുള്ള വൈകല്യങ്ങള്‍, തടിച്ച ചുണ്ടുകള്‍, അണ്ണാക്കിലെ ദ്വാരം, അപകടത്തില്‍ സംഭവിച്ച ന്യൂനതകള്‍ തുടങ്ങി കഴുത്തിന് മുകളിലുള്ള എല്ലാ വൈകല്യങ്ങള്‍ക്കും പരിശോധനയും തുടര്‍ന്ന് വിദഗ്ധ ചികിത്സയും ശസ്ത്രക്രിയ ആവശ്യമായിവരുന്നവര്‍ക്ക് പൂര്‍ണമായും യാത്ര ചെലവ്, മരുന്ന് എന്നിവയുള്‍പ്പടെ സൗജന്യമായി മംഗലാപുരം ഹെഗ്‌ഡെ ഇസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചെയ്തുകൊടുക്കും.

ഫോണ്‍: 9895092779, 9447933 287, 9645 369882

Leave a Reply

Your email address will not be published. Required fields are marked *