Wed. Nov 6th, 2024
ഹാലിഫാക്‌സ്:

കാനഡ തീരത്ത് തകർത്തു വീശി വൻ കൊടുങ്കാറ്റ്. ‘ഡൊറിയാന്‍’ എന്ന് പേരായ കൊടുങ്കാറ്റ് കനേഡിയൻ തീരങ്ങളിൽ, മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ് വീശിയടിക്കുന്നത്. കൊടുങ്കാറ്റിൽ ,നോവ സ്‌കോട്ടിയയുടെ തലസ്ഥാനമായ ഹാലിഫാക്‌സില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. 4.5 ലക്ഷത്തോളം വീടുകളിലെ വൈദ്യുതിയാണ്, ഇതുവരെ വിതരണ തടസ്സപ്പെട്ടിരിക്കുന്നത്.
ഹാലിഫാക്സിൽ ഇതുവരെ നൂറ് സെന്റീമീറ്റർ മഴ പെയ്തിരിക്കുന്നത്. ഇനി മഴ കനക്കുമെന്നാണ് പ്രവചനമെന്നും ബിബിസി റിപ്പോർട്ട് ചെയ്തു.

മേഖലയിൽ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍, സൈന്യത്തെ വിന്യസിപ്പിച്ചിട്ടുള്ളതായി, മന്ത്രി റാല്‍ഫ് ഇ ഗുഡഡ്ഡേല്‍ ട്വീറ്റ് ചെയ്തു.
കടല്‍ത്തീരത്ത് താമസിക്കുന്നവര്‍ എത്രയും പെട്ടന്ന് അപകടസാധ്യത കുറവായ സ്ഥലത്തേക്ക് മാറിതാമസിക്കണമെന്ന് പ്രാദേശികമന്ത്രാലയങ്ങള്‍ മുന്നറിയിപ്പ് നൽകി.

ശനിയാഴ്ച വൈകുന്നേരം പ്രാദേശിക സമയം ആറ് മണിയോടെയായിരുന്നു ഡൊറിയാന്‍കൊടുങ്കാറ്റ് കനേഡിയൻ തീരത്തെ ലക്ഷ്യം വച്ചു ആഞ്ഞുവീശാൻ തുടങ്ങിയത്.

അതേസമയം, രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും അതിനായി സർവ്വസജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ളതായും പ്രധാനമന്ത്രി ജെസ്റ്റിന്‍ ട്രൂഡര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *