Sun. Jan 26th, 2025
ന്യൂഡല്‍ഹി:

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് എല്ലാ കാലത്തും നിലനില്‍ക്കേണ്ടതല്ലെന്ന അഭിപ്രായമാണുള്ളതെന്ന് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. സഹ മതസ്ഥരുടെ ആരാധനയ്ക്ക് തടസ്സം സൃഷ്ടിക്കാത്ത തരത്തിൽ അയോധ്യയില്‍ രാമക്ഷേത്രം വേണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിനിടെ സ്വന്തം നിലപാട് വ്യക്തമാക്കുകയായിരുന്നു തരൂർ. കഴിഞ്ഞ ദിവസം, തന്റെ പ്രസ്താവനകൾ മോദിസ്തുതികളാണെന്ന പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍, കോണ്‍ഗ്രസിൽ നിന്നുൾപ്പെടെ ഉയര്‍ന്നതിനു പിന്നാലെയാണ് തരൂരിന്റെ പുതിയ പ്രസ്താവന.

370-ാം വകുപ്പ് എല്ലാ കാലത്തും അതേപടി നിലനിര്‍ത്തണമെന്ന് വാശിപിടിക്കേണ്ടതിന്റെ ആവശ്യകതയുണ്ടോ എന്നെനിക്ക് സംശയമുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി രൂപീകരിച്ചത്, അത് എല്ലാ കാലത്തും നിലനിൽക്കണമെന്ന് ഉദ്ദേശിച്ചുകൊണ്ടായിരിക്കില്ല എന്നാണ് തന്റെ അഭിപ്രായം. ഇതിൽ, നെഹ്‌റുവിന്റെ കാഴ്ചപ്പാടുപ്പോലും 370-ാം അനുച്ഛേദം എത്ര കാലം നിലനിര്‍ത്തേണ്ടത് ആവശ്യമാണോ അത്രയും കാലം അത് നിലനിന്നാല്‍ മതി എന്നായിരുന്നു, തരൂര്‍ കൂട്ടിച്ചേർത്തു.

എന്നാൽ, പ്രത്യേക പദവി റദ്ദാക്കി, ജമ്മു കശ്മീരില്‍ അത് നടപ്പാക്കിയ രീതി ഭരണഘടനവിരുദ്ധമായ്‌പ്പോയി എന്നാണ് കോണ്‍ഗ്രസ് നിലപാട്. പാക് അധീന കശ്മീരിലും ഗില്‍ജിത് ബാള്‍ട്ടിസ്താനിലും ഒക്കെ പാകിസ്താൻ ചെയ്തുകൂട്ടുന്ന അനീതികളോട് നമുക്ക് പൊരുത്തപ്പെടാനാവില്ല. പക്ഷെ ഇന്ന്, അതേതരത്തിലുള്ള ചെയ്തികളാണ് ജമ്മു കശ്മീർ ജനതയോട് ഇന്ത്യയും ചെയ്തിരിക്കുന്നതെന്ന് ശശി തരൂര്‍ വ്യക്തമാക്കുന്നു.

ലക്ഷണക്കണക്കിന് വരുന്ന മനുഷ്യരുടെ വിശ്വാസങ്ങള്‍ മാനിക്കപ്പെടണം എന്നാണ് തന്റെ നിലപാട് ശശി തരൂര്‍ തുടരുന്നു. അയോധ്യയെ സംബന്ധിച്ച ചരിത്രം തുറന്നു പരിശോധിച്ചാല്‍ അവിടെയൊരു ക്ഷേത്രം ഉണ്ടായിരുന്നു എന്നു നമുക്ക് കാണാനാവും. അവിടുത്തെ ജനങ്ങൾ വിശ്വസിക്കുന്നത് അതൊരു രാമക്ഷേത്രം ആയിരുന്നുവെന്നുമാണ്. ഇക്കാര്യത്തിൽ വലിയ ആഴമേറിയ വിശ്വാസമാണ് ആ ജനങ്ങള്‍ക്കിടയിലുള്ളത്. അങ്ങനെയെങ്കിൽ, സഹ സമുദായങ്ങളുടെ ആരാധനാകേന്ദ്രങ്ങളെ വേദനിപ്പിക്കാതെ അവിടെയൊരു ക്ഷേത്രം ആവശ്യമാണെന്നും ശശി തരൂര്‍ പറഞ്ഞു നിർത്തി.

2 thought on “അയോധ്യയില്‍ രാമക്ഷേത്രവും ആവാം, 370-ാം വകുപ്പ് നിലനിൽക്കേണ്ടതല്ല- എം.പി.ശശിതരൂർ”
  1. […] പ്രത്യേക പദവി, അയോധ്യയിലെ രാമക്ഷേത്ര വിഷയങ്ങളിൽ താൻ പറഞ്ഞത് ചില മാധ്യമങ്ങൾ ശരിയായി […]

  2. […] ഗുണം ചെയ്യില്ലെന്ന് വിമർശിച്ചു കോൺഗ്രസ് എം.പി. ശശി തരൂർ. അങ്ങനെ കോൺഗ്രസ് കരുതുന്നുണ്ടെങ്കിൽ […]

Leave a Reply

Your email address will not be published. Required fields are marked *