Fri. Nov 22nd, 2024
തിരുവനന്തപുരം:

മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട, ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കേസിൽ പോലീസ് ന്യായങ്ങൾ പൊളിച്ചു വിവരാവകാശ രേഖകൾ.
സംഭവ ദിവസം മ്യൂസിയം പരിസരത്തെ സിസിടിവി ക്യാമറ പ്രവര്‍ത്തനക്ഷമല്ലായിരുന്നുവെന്ന പോലീസ് വാദം ശരിയല്ലെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന വിവരാവകാശ രേഖകളെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അപകടം നടന്ന ദിവസം സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല എന്നാണ് നേരത്തെ പൊലീസ് പറഞ്ഞിരുന്നത്. ക്യാമറകൾ കേടായതാണ് ഇതിനു കാരണമെന്ന് പോലീസ് വിശദീകരിച്ചിരുന്നു. എന്നാല്‍, വിവരാവകാശ പകർപ്പുകൾ പ്രകാരം പോലീസ് പറഞ്ഞിരുന്ന ഈ ന്യായീകരണം പച്ച കള്ളമെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്.

ഓഗസ്റ്റ് രണ്ടിനായിരുന്നു മാധ്യമ പ്രവർത്തകൻ കെ.എം.ബഷീര്‍ അപകടത്തില്‍ കൊല്ലപ്പെടുന്നത്. അന്നെ ദിവസം തന്നെ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണു ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ് മറുപടി നൽകിയിരിക്കുന്നത്. അതേസമയം, സമീപത്തെ സിസിടിവി ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നില്ല എന്നാണ് അപകടശേഷം പൊലീസ് വാദിച്ചത്. എന്നാൽ, വിവരാവകാശ മറുപടിയിൽ പറയുന്നതാകട്ടെ മ്യൂസിയം, രാജ്ഭവന്‍ ഭാഗങ്ങളിലെ ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നു വെന്നാണ്.
തിരുവനന്തപുരം നഗരത്തിൽ ആകെയുള്ള 233 ക്യാമറകളിൽ 144 എണ്ണം പ്രവർത്തന ക്ഷാമമാണ്. മ്യൂസിയം, രാജ്ഭവൻ ഭാഗങ്ങളിലെ ക്യാമറകൾ പ്രവർത്തന ക്ഷാമമായവയുടെ കൂട്ടത്തിലാണുള്ളത്.

എന്നാൽ, അപകടം നടന്ന ദിവസം ക്യാമറകൾ പ്രവർത്തന ക്ഷമമായിരുന്നില്ല എന്ന വാദത്തിൽ തന്നെ ഇപ്പോഴും തൂങ്ങി നിൽക്കുകയാണ് പോലീസ് അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *