Fri. Nov 22nd, 2024
എറണാകുളം:

 

കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ പണിമുടക്ക് തുടരുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ബംഗളൂരുവിലേക്കുളള ശരാശരി യാത്രക്കാരുടെ എണ്ണത്തില്‍ ഇരട്ടിയിലധികമാണ് വര്‍ദ്ധന. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടി കേരള കര്‍ണ്ണാടക ആര്‍.ടി.സികള്‍ അമ്പതോളം അധിക സര്‍വീസുകളാണ് നടത്തുന്നത്. യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ യാത്രാസൗകര്യം ഒരുക്കാനാണ് കെ.എസ്.ആര്‍.ടി.സിയുടെ ശ്രമം. ഇപ്പോള്‍ സ്വകാര്യ ബസ്സുകളില്‍ യാത്ര ചെയ്തിരുന്നവര്‍ യാത്ര കെ.എസ്.ആര്‍.ടി.സിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സാധാരണ ദിവസങ്ങളില്‍ കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമായി ശരാശരി ആയിരം യാത്രക്കാര്‍ വരെയാണ് കെ.എസ്.ആര്‍.ടി.സിയില്‍ കയറാറുള്ളതെങ്കില്‍ സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചതിനു ശേഷം ഇത് 2500 ല്‍ കവിഞ്ഞു. തിരക്ക് നേരിടാന്‍ ആലപ്പുഴക്കും ചങ്ങനാശ്ശേരിക്കും കെ.എസ്.ആര്‍.ടി.സി സ്പെഷല്‍ സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, കോട്ടയം വഴിയുള്ള സ്പെഷല്‍ സര്‍വീസുകളിലും ആളധികമുണ്ട്. വാരാന്ത്യങ്ങളിലാണ് ബസ്സുകളില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നത്. 21 അധിക സര്‍വീസുകള്‍ കർണ്ണാടക ആർ.ടി.സി. പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *