Mon. Dec 23rd, 2024
ഗുരുഗ്രാം:

 

 

ഹരിയാനയിലെ ഗുരുഗ്രാമില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് രണ്ട് യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം. ഗോ സംരക്ഷകരെന്ന് വാദിക്കുന്ന ഒരു സംഘമാണ് യുവാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയത്. ഷഹില്‍ അഹമ്മദ്, തായിദ് എന്നിവരാണ് ആക്രമണത്തിനിരയായത്.

സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടങ്ങിയെന്നും ഇറച്ചി പരിശോധനയ്ക്കയച്ചെന്നും പോലീസ് അറിയിച്ചു.

ആക്രമണത്തിനു ശേഷം സംഭവ സ്ഥലത്ത് നിന്നു രക്ഷപ്പെട്ട രണ്ടു പേര്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ നടത്തുകയാണ്. വാഹനങ്ങള്‍ക്കുള്ളില്‍ ഗോമാംസം കണ്ട് അക്രമി സംഘം അഹമ്മദിനെയും തായിദിനെയും ആക്രമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *