Fri. Apr 26th, 2024
ന്യൂഡൽഹി:

 

ഇന്ത്യന്‍ ഉപയോക്താക്കളുടെ ഇ- പേമെന്റ് വിവരങ്ങള്‍ സ്വന്തം രാജ്യം തന്നെ സൂക്ഷിക്കേണ്ടതാണെന്ന് ആര്‍.ബി.ഐ. വ്യക്തമാക്കി. നേരത്തെ ഇക്കാര്യം ധനകാര്യ വകുപ്പിനെ അറിയിച്ചിട്ടുള്ളതാണെന്ന് ആര്‍.ബി.ഐ. വ്യക്തമാക്കി.

ഇ-പേമെന്റ് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇന്ത്യയില്‍തന്നെയുള്ള ഡേറ്റാ സെന്ററുകളില്‍ സൂക്ഷിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു വിദേശ ഈ പേമെന്റ് കമ്പനികള്‍ കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലിനെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആര്‍.ബി.ഐ. വീണ്ടും തങ്ങളുടെ നിലപാട് ആവര്‍ത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *