തിരുവനന്തപുരം:
ആനന്ദ് പട്‌വര്‍ദ്ധന്റെ ഡോക്യുമെന്ററി സിനിമ ‘റീസണ്‍ വിവേക്’ കേരളത്തില്‍ നടക്കുന്ന പന്ത്രണ്ടാമത് IDSFFKയിൽ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ വിലക്ക്. ഇതിനെതിരെ കോടതിയിൽ പരാതി സമർപ്പിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍.
കേരള ചലചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇന്‍ര്‍നാഷണല്‍ ഡോക്യുമെന്ററി ആന്റ് ഷോട്ട് ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ പ്രദര്‍ശനത്തിനുളള അനുമതിയാണ് തടഞ്ഞത്. സിനിമയുടെ സെന്‍സറിങ്ങുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിനെ സമീപിച്ചപ്പോള്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സന്‍ ബീനാപോള്‍ വോക്ക് മലയാളത്തോട് പറഞ്ഞു. 9 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സിനിമയായിരുന്നു എന്നാല്‍ കേരളത്തില്‍ 4 മണിക്കൂര്‍ പ്രദര്‍ശിപ്പിക്കാണ് ചാര്‍ട്ട് ചെയ്തിരുന്നത്. കഴിഞ്ഞ 5 വര്‍ഷത്തെ മോദി ഭരണത്തില്‍ ഹിന്ദുത്വ ഫാസ്റ്റിറ്റ് വിരുദ്ധ മുഖങ്ങളുടെ നേര്‍ക്കാഴ്ചയായിരുന്നു സിനിമ.
ഫിലിംഫെസ്റ്റിവലില്‍ കാണിക്കുന്ന ചിത്രങ്ങള്‍ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ എക്സ്റ്റന്‍ഷന്‍ സര്‍ട്ടിഫിക്കറ്റ് വേണം. അതിനുവേണ്ടി 161 എണ്ണമാണ് കേരളത്തില്‍നിന്ന് അയച്ചുകൊടുത്തത്.
ഇതില്‍ ആനന്ദിന്റെ ചിത്രത്തിനു മാത്രമാണ് സെന്‍സര്‍ എക്സ്റ്റന്‍ഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാതിരുന്നത് എന്ന് ചലചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പാഞ്ചു വോക്ക് മലയാളത്തിനോട് ഫോണില്‍ പ്രതികരിച്ചു.
കോമ്പറ്റീഷന്‍ വിഭാഗത്തിലായിരുന്നു പ്രീ സെലക്ഷന്‍ ജൂറി ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ലിസ്റ്റ് ചെയ്തത് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് അവാര്‍ഡ് കിട്ടുന്നതിനുളള അവസരം നിഷേധിക്കുകയാണ് ഇതുവഴി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു രാവിലെ കേസ് ഹൈക്കോടതിയില്‍ കൊടുത്തു ഉച്ചക്ക് ശേഷം കേസ് ഹൈക്കോടതി പരിഗണിക്കും.