Sun. Dec 22nd, 2024
മുംബൈ:

 

മുംബൈ ഇന്ത്യന്‍സ് യുവ താരം റാസിഖ് സലാമിന്, ബി.സി.സി.ഐ. രണ്ടു വര്‍ഷത്തെ വിലക്കേർപ്പെടുത്തി. വ്യാജ ജനന സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ആണ് റാസിഖിന് വിലക്ക്.

ഇംഗ്ലണ്ട് പര്യടനം നടത്താനിരിക്കുന്ന ഇന്ത്യ അണ്ടര്‍ 19 ടീമില്‍ ഇടം പിടിച്ചിരുന്ന സലാമിനെ വ്യാജ സർട്ടിഫിക്കറ്റ് പ്രശ്നം കാരണം, ടീമില്‍ നിന്ന് പുറത്താക്കുകയും പിന്നാലെ വിലക്ക് വിധിക്കുകയുമായിരുന്നു. ഈ സീസണിലെ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിൽ ഉണ്ടായിരുന്നു.

സലാമിനെ ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ നിന്ന് പുറത്താക്കുകയാണെന്നും, 2 വര്‍ഷത്തേക്ക് ക്രിക്കറ്റില്‍ നിന്ന് വിലക്കുകയാണെന്നും, കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ബി.സി.സി.ഐ, അറിയിച്ചു. ജമ്മു കാശ്മീരില്‍ നിന്നുള്ള റാസിഖ് സലാം, മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഐ.പി.എല്‍. കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമാണ്.

20 ലക്ഷം രൂപയ്ക്കാണ് ഇത്തവണത്തെ ഐ.പി.എല്‍. ലേലത്തില്‍ നിന്ന് ഈ വലം കൈയ്യന്‍ പേസ് ബൗളറെ, മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *