Mon. Dec 23rd, 2024
വാറംഗൽ:

 

തെലങ്കാനയിലെ വാറംഗൽ ജില്ലയിലെ ഹനംകോണ്ടയിൽ, ഒമ്പതു മാസം പ്രായമായ പെൺകുഞ്ഞിനെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തതിന് 25കാരനായ ഒരാളെ പോലീസ് അറസ്റ്റുചെയ്തെന്ന് ന്യൂസ് ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു.

25 വയസ്സുള്ള, കെ. പ്രവീൺ എന്നയാൾ, അച്ഛനമ്മമാരോടൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന് അറിഞ്ഞ് തിരഞ്ഞുപോയ മാതാപിതാക്കൾ, കുഞ്ഞിനെ പ്രതി പീഡിപ്പിക്കുന്നതു കാണുകയായിരുന്നു. അവരാണ് പ്രതിയെ പോലീസിൽ ഏൽപ്പിച്ചത്. കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, കുഞ്ഞ് മരിച്ചിരുന്നു.

പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്കു കൊണ്ടുപോയി.

ഐ.പി.സി, 376, 366, വകുപ്പുകളും, പോക്സോ നിയമപ്രകാരമുള്ള വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *