Mon. Dec 23rd, 2024
ഭോപ്പാൽ:

 

കേന്ദ്രമന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേലിന്റെ മകന്‍ പ്രബല്‍ പട്ടേല്‍ വധശ്രമക്കേസില്‍ അറസ്റ്റിലായി.

ഹോംഗാര്‍ഡ് ഉള്‍പ്പെടെ നാലുപേരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. പ്രബല്‍ പട്ടേലിനൊപ്പം ഏഴു പേര്‍കൂടി കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

മധ്യപ്രദേശിലെ മുൻ മന്ത്രിയും, ഇപ്പോൾ എം.എൽ.എയുമായ ജലം സിങ് പട്ടേലിന്റെ മകൻ മോനു പട്ടേലും കേസില്‍ പ്രതിയാണ്. എന്നാല്‍ ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

മധ്യപ്രദേശിലെ നരസിംഹപുര്‍ ജില്ലയിലാണ് സംഭവം നടന്നത്. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിവരുന്ന രണ്ടു യുവാക്കളെയാണ് പ്രബലും മോനുവും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചത്.

തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, അക്രമം എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്.

Leave a Reply

Your email address will not be published. Required fields are marked *